ഐലീഗിൽ ഇന്ന് നടന്ന ആവേശ പോരാട്ടം തന്നെ ആയിരുന്നു. ഐസാളും ബഗാനും നേർക്കുനേർ വന്ന മത്സരത്തിൽ പിറന്നത് നാലു ഗോളുകൾ. അതിൽ ഒന്ന് 94ആം മിനുട്ടിൽ പിറന്ന ഗംഭീര ഫ്രീകിക്കും. 2-2 എന്ന നിലയിൽ അവസാനിച്ച കളി സംഭവബഹുലമായിരുന്നു. കളി മികച്ച രീതിയിൽ തുടങ്ങിയത് ഐസാൾ ആയിരുന്നു. അതിന്റെ ഗുണം 29ആം മിനുട്ടിൽ ഐസാളിന് ലഭിച്ചു. മാവിയയിലൂടെ ഐസാൾ ലീഡ് എടുത്തു.
പിന്നീട് കളിയിലേക്ക് മികച്ച രീതിയിൽ തിരിച്ചുവന്ന ബഗാൻ 43ആം മിനുട്ടിൽ ലാൽചിങ്കിമയിലൂടെ സമനില ഗോൾ നേടി. കളിയുടെ 61ആം മിനുറ്റിൽ ബഗാൻ സബ്ബായി സോണി നോർദയെ എത്തിച്ചു. നോർദെയുടെ നീണ്ടകാലത്തിനു ശേഷമുള്ള തിരിച്ചുവരവായിരുന്നു ഇത്. കളത്തിൽ ഇറങ്ങി വെറും എട്ടു മിനുട്ട് മാത്രമെ നോർദയ്ക്ക് താൻ തിരിച്ചുവന്നു എന്ന് അറിയിക്കാൻ വേണ്ടി വന്നുള്ളൂ. ഇടതുവിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച നോർദെ ഡ്രിബിൾ ചെയ്ത് ബോക്സിൽ കയറി മികച്ച ഷോട്ടിലൂടെ ഐസാൾ വല തുളക്കുകയായിരുന്നു.
ലീഗിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കുകയാണ് എന്ന് തോന്നിയ 94ആം മിനുട്ടിലാണ് ഐസാളിന് ഒരു ഫ്രീകിക്ക് കിട്ടുന്നത്. 30 വാരെ അകലെ നിന്നുള്ള ഫ്രീകിക്ക് ഗോളാകുമെന്ന് ആരും പ്രവചിച്ചതല്ല. പക്ഷെ ഡേവിഡിന്റെ കിക്ക് ഒരു ഗോൾ കീപ്പർക്കും തടുക്കാൻ കഴിയാത്ത അത്ര മികച്ചതായിരുന്നു. സ്കോർ 2-2. ഐസാളിന്റെ ലീഗിലെ ആദ്യ പോയന്റായിരുന്നു ഇത്. ബഗാന്റെ രണ്ടാം സമനിലയും.