അഫ്ദാലിന് ഗോൾ, പക്ഷെ ഗർവാളിന് പരാജയം

20201014 142600
- Advertisement -

ഐ ലീഗ് യോഗ്യതാ റൗണ്ടിൽ ബവാനിപൂർ എഫ് സിക്ക് വീണ്ടും വിജയം. ഇന്ന് കൊൽക്കത്തയിൽ നടന്ന ഐ ലീഗ് യോഗ്യത പോരാട്ടത്തിന്റെ രണ്ടാം മത്സരത്തിൽ ഗർവാൾ എഫ് സിയെ ആണ് ബവാനിപൂർ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബവാനിപൂരിന്റെ വിജയം. മത്സരത്തിൽ മികച്ചു നിന്നു എങ്കിലും ഗർവാളിന് അവസരം മുതലാക്കാൻ ആയില്ല.

ആദ്യ പകുതിയിൽ എട്ടാം മിനുട്ടിൽ അഡ്ജയിലൂടെ ആണ് ബവാനിപൂർ ലീഡ് എടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ പങ്കജിലൂടെ ബാാവാനിപൂർ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. മലയാളി താരം അഫ്ദാൽ ഗർവാളിന് വേണ്ടി സബ്ബായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. അഫ്ദാൽ തന്നെയാണ് ഡെൽഹി ക്ലബിൻ പ്രതീക്ഷ നൽകിയ ഗോൾ നേടിയതും. കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ഗർവാളിന്റെ ഐ ലീഗ് പ്രതീക്ഷകൾ അസ്തമിച്ചു. ബവാനിപൂരിന് ഇത് രണ്ട് മത്സരങ്ങളിലെ രണ്ടാം ജയമാണ്.

Advertisement