കോസ്റ്ററിക്കൻ രാജ്യാന്തര താരമായ ജോണി അകോസ്റ്റ ഇന്ത്യയിൽ എത്തിയത് ഈസ്റ്റ ബംഗാൾ വലിയ ക്ലബാണെന്ന് അറിയുന്നത് കൊണ്ട് മാത്രമാണെന്ന് പറഞ്ഞു. ഇന്ത്യയിലെ ഫുട്ബോളിനെ കുറിച്ച് തനിക്ക് അറിയില്ല എന്നും രാജ്യത്തെ ഏറ്റവും മികച്ച ക്ലബാണ് ഈസ്റ്റ് ബംഗാൾ എന്നതെ അറിയൂ എന്നും അകോസ്റ്റ പറഞ്ഞു. ഐ എസ് എൽ എന്നതൊക്കെ ഇന്ത്യയിൽ എത്തിയ ശേഷം മാത്രം താൻ അറിഞ്ഞ കാര്യമാണെന്നും കോസ്റ്ററിക്കൻ ഡിഫൻഡർ പറഞ്ഞു.
ഐ എസ് എല്ലിൽ ഇത്തവണ ഈസ്റ്റ് ബംഗാളിന് കളിക്കാൻ കഴിയില്ല എന്ന് ഏതാണ്ട് ഉറപ്പായതോടെ അകോസ്റ്റ ഐലീഗിലാകും കളിക്കുക എന്ന് ഉറപ്പായി. ട്രാൻസ്ഫർ നടപടികളിൽ കുറച്ച് സാങ്കേതികത്വം കൂടെ ബാക്കിയുണ്ട്. അത് കഴിഞ്ഞാൽ അകോസ്റ്റ ഈസ്റ്റ് ബംഗാൾ ഡിഫൻസിൽ ഇറങ്ങും. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ആയിരിക്കും താരത്തിന്റെ അരങ്ങേറ്റം.
ഇന്ത്യൻ ഫുട്ബോൾ മത്സരങ്ങൾ ഇതുവരെ കണ്ടിട്ടില്ല എന്നും ആകെ കണ്ടത് ഇന്ത്യയിൽ എത്തിയതിനു ശേഷം കണ്ട മത്സരമാണെന്നും അകോസ്റ്റ പറഞ്ഞു. ഈസ്റ്റ് ബംഗാളിൽ കളിക്കാൻ തനിക്ക് ഭാഷ പ്രശ്നമാകില്ല എന്നും ലോകകപ്പിൽ കോസ്റ്ററിക്കയ്ക്കായി കളിച്ച താരം പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial