കാശ്മീരിൽ മഞ്ഞു വീഴ്ച, കോഴിക്കോട് കളി നടക്കില്ല

- Advertisement -

കാശ്മീരിലെ ശക്തമായ മഞ്ഞു വീഴ്ച കാരണം രണ്ട് ഐ ലീഗ് മത്സരങ്ങൾ മാറ്റിവെച്ചു. കാശ്മീരിൽ വെച്ച് നടക്കേണ്ട റിയൽ കാശ്മീരും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരവും കോഴിക്കോട് നടക്കേണ്ട ഗോകുലം കേരളയും ഐസാളും തമ്മിലുള്ള മത്സരവുമാണ് മാറ്റിവെച്ചത്.

മഞ്ഞു വീഴ്ച ഗോകുലത്തിന് വില്ലനായത് യാത്ര തടസ്സം കാരണമാണ്. മൂന്ന് ദിവസം മുമ്പ് റിയൽ കാശ്മീരിനെ നേരിടാനായി കാശ്മീരിൽ എത്തിയ ഗോകുലം കേരള എഫ് സി ഇപ്പോഴും അവിടെ തന്നെ കുടുങ്ങിയിരിക്കുകയാണ്. കനത്ത മഞ്ഞു വീഴ്ചയാണ് ഗോകുലം ടീമിനെ പ്രതിസന്ധിയിലാക്കിയത്. ഗോകുലം തിരികെ വരേണ്ടിയിരുന്ന ഇൻഡിഗോയുടെ വിമാനം മോശം കാലാവസ്ഥ കാരണം റദ്ദാക്കിയിരുന്നു.

അതിനു പകരം സൗകര്യം ഒരുക്കാൻ ഇൻഡിഗോ ഇതുവരെ ആയിട്ടില്ല. ഇപ്പോൾ താരങ്ങളെ വേറെ വേറെ വിമാനങ്ങളിൽ കയറ്റി കോഴിക്കോട് എത്തിക്കാനുള്ള മാർഗം നോക്കുകയാണ് ഗോകുലം അധികൃതർ. മറ്റന്ന കോഴിക്കോട് നടക്കുന്ന ഹോം മത്സരത്തിൽ ഐസാളിനെ നേരിടേണ്ടതായിരുന്നു ഗോകുലം. കോഴിക്കോട് കളിക്കേണ്ട ഐസാൾ ഇന്നലെ എത്തുകയും ചെയ്തു. ഗോകുകത്തിന്റെ ഈ അവസ്ഥ മനസ്സിലാക്കിയ എ ഐ എഫ് എഫ് മത്സരം നീട്ടി വെക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. എപ്പോഴാണ് മത്സരം നടക്കുക എന്ന് തീരുമാനമായിട്ടില്ല.

10ന് തന്നെ നടക്കേണ്ട ഈസ്റ്റ് ബംഗാളും റിയൽ കാശ്മീരും തമ്മിലുള്ള മത്സരവും നീട്ടി വെച്ചു. കാശ്മീരിന്റെ ഗ്രൗണ്ട് മഞ്ഞ് കാരണം കളിക്കാൻ ഉള്ള അവസ്ഥയിൽ അല്ലാത്തതാണ് ആ കളി മാറ്റിവെക്കാനുള്ള കാരണം.

Advertisement