പുതിയ ഐ ലീഗ് സീസൺ മുഹമ്മദൻസ് വിജയത്തോടെ തുടങ്ങി. ഇന്ന് നടന്ന മത്സരത്തിൽ മൊഹമ്മദൻസ് സുദേവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഇന്ന് 12ആം മിനുട്ടിൽ സ്റ്റൊഹാനോവിചിന്റെ ക്രോസിൽ നിന്ന് എസ് എക് ഫൈസ് ആണ് മൊഹമ്മദൻസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർകസ് ജോസഫിന്റെ ഗംഭീര സ്ട്രൈക്ക് മൊഹമ്മദൻസിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ അഭിജിത് സർകാറിലൂടെ ആണ് സുദേവ ആശ്വാസ ഗോൾ കണ്ടെത്തിയത്.