സുദേവ നെരോക പോരാട്ടം സമനിലയിൽ

Newsroom

ഐ ലീഗിൽ ഇന്ന് നടന്ന പോരാട്ടത്തിൽ നെരോകയും സുദേവയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ചു പിരിഞ്ഞു. ആദ്യ പകുതിയുടെ അവസാനം രണ്ട് പെനാൾട്ടികൾ ആണ് ഗോളുകളിലേക്ക് വഴി വെച്ചത്‌. 45ആം മിനുട്ടിൽ ആദ്യം സെർജിയോ ഒരു പെനാൾട്ടിയിലൂടെ നെരോകയ്ക്ക് ലീഡ് നൽകി. താരത്തിന്റെ ഈ സീസണിലെ ആറാം ഗോളാണിത്. ഇതിനു പിന്നാലെ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ സുദേവക്കും പെനാൽട്ടി ലഭിച്ചു. സുദേവക്കായി ശുഭോ പോൾ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

നെരോക പത്ത് പോയിന്റുമായി അഞ്ചാം സ്ഥാനത്തും സുദേവ അഞ്ച് പോയ്യിന്റുമായി പതിനൊന്നാം സ്ഥാനത്താണ്.