ഹംഗറി പഴയ ഹംഗറി ആകുന്നു!! ജർമ്മനിയെ തോൽപ്പിച്ച് ഒന്നാമത്

യുവേഫ നാഷൺസ് ലീഗിൽ ഹംഗറിക്ക് ഒരു വലിയ വിജയം കൂടെ. അടുത്ത കാലത്തായി ലോക ഫുട്ബോള പ്രതാപ കാലം ഓർമ്മിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ഹംഗറി ഇന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് ജർമ്മനിയെ തോൽപ്പിച്ചത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഒരു ഫ്ലിക്ക് ഫിനിഷിലൂടെ സലായി ആണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ജർമ്മനി ഒരു ഗോൾ മടക്കി എങ്കിലും അത് നിലനിന്നില്ല. ഇന്നത്തെ ജയത്തോടെ ഹംഗറി ഇറ്റലിയെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാമത് എത്തി. ജർമ്മനി, ഇംഗ്ലണ്ട്, ഇറ്റലി എന്നി ടീമുകൾ ഉള്ള ഗ്രൂപ്പിൽ നിന്നാണ് ഹംഗറി ഒന്നാമത് എത്തി നിൽക്കുന്നത്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഹംഗറി ഇറ്റലിയെ ആകും നേരിടുക.