മറ്റൊരു ഐ എസ് എൽ ക്ലബിൽ ചേർന്നെന്ന വാർത്ത നിഷേധിച്ച് ഹ്യൂം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ ഇയാൻ ഹ്യൂം താൻ മറ്റൊരു ഐ എസ് എൽ ക്ലബിനു വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് വിടുന്നത് എന്ന വാർത്തകൾ നിഷേധിച്ചു. താൻ മറ്റൊരു ക്ലബുമായി കരാറിൽ എത്തി എന്ന വാർത്ത ശരിയല്ല. ഒരു ക്ലബുമായും കരാറില്ല. ഇപ്പോൾ പരിക്കിൽ നിന്ന് തിരിച്ചു വരിക എന്നത് മാത്രമാണ് ലക്ഷ്യം എന്നും ഹ്യൂം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹിച്ച ഇയാൻ ഹ്യൂമുമായി കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് താല്പര്യം കാണിക്കാഞ്ഞതാണ് ഹ്യൂം ക്ലബ് വിടാൻ കാരണം. താൻ ക്ലബിൽ തുടരണമെന്നാണ് ആഗ്രഹിച്ചത് എന്നും അതിനായായിരുന്നു പരിശ്രമിക്കുന്നത് എന്നും പക്ഷെ ക്ലബിന് പ്ലാൻ വേറെ ആണെന്നും ഹ്യൂം പറഞ്ഞു. നൂറ് ശതമാനം ഫിറ്റ് ആയാൽ മാത്രമെ ഇനി ഒരു ക്ലബിൽ ചേരുകയുള്ളൂ എന്നും ഹ്യൂം പറഞ്ഞു.

കഴിഞ്ഞ സീസണിൽ പരിക്കിന്റെ പിടിയിലായിരുന്നു എങ്കിൽ പോലും അഞ്ചു ഗോളുകൾ ടീമിനായി നേടാൻ ഹ്യൂമിനായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement