ജപ്പാന്റെ ഹോണ്ട ഇനി കമ്പോഡിയയുടെ പരിശീലകനാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജപ്പാൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ കിസുകെ ഹോണ്ട ഇനി പരിശീലകന്റെ വേഷം കൂടെ അണിയും. കമ്പോഡിയ ദേശീയ ടീമിന്റെ പരിശീലകനായാണ് ഹോണ്ട ചുമതലയേറ്റിരിക്കുന്നത്. നേരത്തെ ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഹോണ്ടെ വിരമിച്ചിരുന്നു. അതിന് ശേഷം ക്ലബ് ഫുട്ബോൾ കളിക്കാൻ ഓസ്ട്രേലിയ എ ലീഗ് ക്ലബായ മെൽബൺ വിക്ടറിയുമായി കരാറിലും എത്തിയിരുന്നു.

കളിക്കാരനായും പരിശീലകനായുമുള്ള ഇരട്ട ചുമതലകൾ ഒരേ സമയം തന്നെ ഹോണ്ട വഹിക്കും. ക്ലബിന്റെ കൂടെ ഉണ്ടാകുമ്പോ വീഡിയോ സെഷനിലൂടെ ആകും ദേശീയ ടീമിനെ ഹോണ്ട പരിശീലിപ്പിക്കുക.

33കാരനായ ഹോണ്ട ഈ കഴിഞ്ഞ ലോകകപ്പിലും ജപ്പാനായി മികച്ചു നിന്നിരുന്നു. മൂന്ന് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ ജപ്പാൻ താരം എന്ന റെക്കോർഡും ഇത്തവണ ഹോണ്ട റഷ്യയിൽ സ്വന്തമാക്കി.

മുമ്പ് എസി മിലാൻ, സി എസ് കെ എ മോസ്കോ തുടങ്ങിയ യൂറോപ്യൻ ക്ലബുകൾക്കായും ഹോണ്ട കളിച്ചിട്ടുണ്ട്. എ സി മിലാൻ വിട്ട ശേഷം മെക്സിക്കൻ ക്ലബായ പചുകയിൽ ആയിരുന്നു ഹോണ്ട്. ജപ്പാൻ ദേശീയ ടീമിനായി 98 മത്സരങ്ങളും 37 ഗോളുകളും ഹോണ്ടയുടെ പേരിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial