ഹിഗ്വെയ്ൻ ഇനി അർജന്റീനക്കായി ബൂട്ട് കെട്ടാനില്ല, വിരമിക്കൽ പ്രഖ്യാപിച്ചു

na

ഗോണ്സാലോ ഹിഗ്വെയ്ൻ ദേശീയ കുപ്പായം അഴിച്ചു. അർജന്റീനക്കായി രാജ്യാന്തര മത്സരങ്ങൾ ഇനി കളിക്കില്ല എന്നത് താരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫോക്‌സ് സ്പോർട്സ്ന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാരം സ്ഥിതീകരിച്ചത്. ഇതാണ് ശെരിയായ സമയം എന്നാണ് 31 വയസുകാരനായ ഹിഗ്വെയ്ന്റെ നിലപാട്.

ക്ലബ്ബ് ഫുട്‌ബോളിൽ മിന്നുന്ന സ്‌ട്രൈക്കറായി കളിക്കുമ്പോഴും രാജ്യാന്തര മത്സരങ്ങളിൽ മോശം ഫോമിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ട താരമാണ്‌ ഹിഗ്വെയ്ൻ. 2014 ലോകകപ്പിലും 2016 കോപ്പ അമേരിക്കയിലും താരം വരുത്തിയ പിഴവുകൾ അർജന്റീനക് ഏറെ നഷ്ടങ്ങൾ വരുത്തിയിരുന്നു. റഷ്യയിൽ നടന്ന ലോകകപ്പോടെ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട താരത്തെ പിന്നീട് ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നില്ല.

2009 ൽ ആദ്യമായി ദേശീയ ജേഴ്സി അണിഞ്ഞ താരം ഇതുവരെ അവർക്കായി 75 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടിയിട്ടുണ്ട്.