ഹെർമാനോസ് പ്രീമിയർ ലീഗ് സീസൺ 3, മെയ് 9നു കിക്ക് ഓഫ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗിൽ 5 ടീമുകളും 20 മത്സരങ്ങളും.

മികച്ച 3 ടീമുകൾ ഹെർമാനോസ് ചാമ്പ്യൻസ് കപ്പിൽ മാറ്റുരക്കും.

കൊച്ചി : ഹെർമാനോസ് ക്ലബ് , കൊച്ചി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ‘ഹെർമാനോസ് പ്രീമിയർ ലീഗ് ‘ ഫുട്ബോൾ ടൂർണമെന്റിന് മെയ് 9 നു കാക്കനാട് യുനൈറ്റഡ് സ്പോർട്സ് സെന്റർ, ഗ്രൗണ്ടിൽ തുടക്കമാകും. കൊച്ചി ആസ്ഥാനമായ ഹെർമാനോസ് ഫൗണ്ടേഷന്റെ കീഴിലാണ് ക്ലബ് പ്രവർത്തിക്കുന്നത്.

2020 ലാണ് ക്ലബ് ആദ്യമായി ഫുട്ബോൾ ലീഗ് സംഘടിപ്പിക്കുന്നത്. ആദ്യ സീസണിൽ തന്നെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച ടൂർണമെന്റിന്, തുടർന്നങ്ങോട്ട് സ്വപ്നതുല്യമായ പിന്തുണയാണ് ലഭിച്ചത്. തുടക്കത്തിൽ മൂന്നു ടീമുകളാണ് ഉണ്ടായതെങ്കിൽ ഇത്തവണ അഞ്ചു ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നതു. രണ്ടാം സീസണിലെ ചാമ്പ്യന്മാരായ ‘പിർലോ ആർമി’ യും റണ്ണേഴ്‌സ് അപ്പ് ആയ ‘അബ്സല്യൂട്ട് മൗറിഞ്ഞോ’ , ‘സെലെക്കാവോ എഫ് സി’ എന്നിവരെക്കൂടാതെ കൈസേർസ് ആൾഡ്‌ലെർ , കിഫാ ബ്ലൂ ബറ്റാലിയൻ എന്നീ ടീമുകളും ഇത്തവണ മാറ്റുരക്കും.
Img 20220405 153835

“വർഷത്തിൽ നടത്തുന്ന ഫുട്ബോൾ ലീഗ് എന്നതിൽ മാത്രം ഒതുങ്ങി നിക്കുന്നില്ല ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. ഫുട്ബോളിന്റെ വികസനം ലക്ഷ്യമിട്ടു ദീർഘ വീക്ഷണത്തോടെയാണ് ക്ലബ് ഫൌണ്ടേഷൻ പ്രവർത്തിക്കുന്നത്. ഒരു കൂട്ടം പ്രതിഭകളെ കണ്ടെത്തി ദേശീയ ഫുട്ബോളിലേക്കു സംഭാവന ചെയ്യുകയെന്നതാണ് നമ്മുടെ ലക്‌ഷ്യം,” കെ കെ ഷാജീന്ദ്രൻ, ഫൗണ്ടർ പ്രസിഡന്റ്, ഹെർമാനോസ് എഫ് സി , ഹെർമാനോസ് ഫൌണ്ടേഷൻ വ്യക്‌തമാക്കി.

സീസൺ 3 യിൽ ഇരുപതു മത്സരങ്ങൾ ആണ് നടക്കുന്നത് . ഇതിൽ പോയിൻറ് നിലയിൽ ഒന്നാമത് എത്തുന്ന ടീമിനാണ് ലീഗ് കിരീടം സമ്മാനിക്കുക . ലീഗിലെ മൂന്നു മുൻ നിര ടീമുകൾ ഹെർമാനോസ് ചാമ്പ്യൻസ് കപ്പിനായി ഏറ്റുമുട്ടും . തിരണത്തെടുക്കപ്പെട്ട 75 ഫുട്ബോൾ താരങ്ങളിൽ നിന്ന് ഓരോ ടീമിനായി 15 പേരാണുള്ളത് . സംസ്ഥാനത്തിനകത്തും പുറത്തു നിന്നും കൂടാതെ മിഡിൽ ഈസ്റ്റിൽ നിന്നുമായി 300 താരങ്ങളാണ് ടൂര്ണമെന്റിനായി ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്തത് . ഒരു പക്ഷെ കൊച്ചിയിൽ ഫുട്ബോൾ രംഗത്ത് ആദ്യ സംഭവമായിരിക്കും ഇത് എന്ന് പ്രതീക്ഷിക്കുന്നു . പരിശീലന മത്സരങ്ങളും, കായികക്ഷമതാ പരിശോധനക്കും ശേഷമാണു താരങ്ങളുടെ അന്തിമ പട്ടിക തയാറാക്കിയത്. തുടർന്നു ഐ.പി.എൽ മാതൃകയിൽ നടന്ന താരങ്ങളുടെ ലേലത്തിലാണ് അവരുടെ 15 കളിക്കാരെ വീതം അഞ്ചു ടീമുകൾ സ്വന്തമാക്കിയത്.

“സംസ്ഥാനത്തൊട്ടാകെ 500 ഓളം ഫുട്ബോൾ ടെർഫുകളിലായി നിരവധി പ്രതിഭകൾ കളിക്കുന്നുണ്ട് . ഏഴു വര്ഷങ്ങള്ക്കു മുമ്പാണ് സംസ്ഥാനത്തു ടെർഫുകൾ ആരംഭിച്ചത്. എന്നാൽ അറിയപ്പെടുന്ന ഒരു പ്രൊഫഷണൽ ഫുട്ബാൾ താരത്തെ കണ്ടെത്തുന്നതിൽ പരാചയപ്പെടുകയാണുണ്ടായത് . ഈ ടെർഫുകളിൽ നടക്കുന്ന ടൂർണമെന്റുകളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന സാഹചര്യം ആണുള്ളത് . മികവ് പുലർത്തുന്ന കളിക്കാരുടെ പ്രകടനം വിലയിരുത്താൻ പര്യാപ്‌തമായ കണക്കുകളും , കളിക്കിയിടെയുള്ള അവരുടെ മികച്ച പ്രകടനങ്ങളുടെ വീഡിയോ ശേഖരങ്ങളൊക്കെ ലഭ്യമല്ലാത്തതാണ് പ്രധാന പോരായ്മ . ഇത്തരം പോരായ്മകൾ പരിഹരിച്ചു താരങ്ങളെ ലോകത്തിനു മുന്നിലെത്തിക്കാനാണ് ഹെർമാനോസ് ലക്ഷ്യമിടുന്നത് ,” ചാൾസ് രാജ് , വൈസ് പ്രസിഡന്റ് , ഹെർമാനോസ് ഫൌണ്ടേഷൻ പറഞ്ഞു .

“ഫുട്ബോളിനെ അങ്ങേയറ്റം സ്നേഹിക്കുന്നവരുടെരയും ഉന്നത നിലവാരമുള്ള മത്സരങ്ങളിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്ന യുവാക്കളുടെയും ആകർഷണ കേന്ദ്രമായി മാറുക എന്നാണ് ഹെർമാനോസ് എഫ് സി ലക്ഷ്യമിടുന്നത് . വളർന്നു വരുന്ന പ്രതിഭകളെ ഉയർന്ന തലങ്ങളിൽ എത്തിക്കാനുള്ള ഒരു പ്ലാറ്റഫോം ആയി മാറാനാണ് ക്ലബ് ആഗ്രഹിക്കുന്നത് ,” സന്ദീപ് കെ വി , വൈസ് പ്രസിഡന്റ് , ഹെർമാനോസ് ഫൌണ്ടേഷൻ

ഒരു ദിവസം രണ്ടു മത്സരങ്ങളാണ് നടക്കുക . രാത്രി എട്ടു മുതൽ ഒമ്പതു വരെയും അടുത്ത മത്സരം രാത്രി ഒമ്പതു മുതൽ പത്തു വരെയുമാണ് നടക്കുക. ലീഗിന്റെ അവസാനത്തെ മത്സരം ജൂൺ നാലിന് നടക്കും.

Img 20220405 Wa0054

ഹെർമാനോസ് എഫ് സി

ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിക്കുന്ന സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം ആൾക്കാരുടെ നേതൃത്വത്തിൽ 2019 ലാണ് ക്ലബ് ആരംഭിച്ചത് . ഇത്തരം ആൾക്കാർക്കു ക്ലബ്ബിൽ തുടർന്നും പങ്കാളികളാകാൻ അവസരം നൽകും. എല്ലാ പ്രായത്തിലും പെടുന്ന ഫുട്ബോൾ പ്രതിഭകളെ വളർത്തിയെടുക്കുകയാണ് ക്ലബ്ബിന്റെ ലക്‌ഷ്യം .

കൂടുതൽ വിവരങ്ങൾക്ക് ,

കെ കെ ഷാജീന്ദ്രൻ– 9895004455