കളിച്ചിരുന്ന സമയത്ത് മലപ്പുറത്തും കോഴിക്കോടും ഒരു സന്തോഷ് ട്രോഫി വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു – ഐ.എം.വിജയന്‍

സന്തോഷ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സന്തോഷ് ട്രോഫി ഓര്‍ഗനൈസിംങ് കമ്മിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇന്നലെ (ചൊവ്വ) രാവിലെ 10.00 മണിക്ക് നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം വിജയനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. മലപ്പുറം മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷനിലാണ് ഓര്‍ഗനൈസിംങ് ഓഫീസ് ഒരുക്കിയിട്ടുള്ളത്.
മലപ്പുറം ജില്ലയില്‍ ചാമ്പ്യന്‍ഷിപ്പ് വന്നത് താരങ്ങളുടെ ഭാഗ്യമാണെന്ന് ഐ.എം.വിജയന്‍ പറഞ്ഞു. കളിച്ചിരുന്ന സമയത്ത് മലപ്പുറത്തും കോഴിക്കോടും ഒരു സന്തോഷ് ട്രോഫി വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നെന്നും ഐ.എം.വിജയന്‍ കൂട്ടിചേര്‍ത്തു. എല്ലാ മത്സരങ്ങളും കാണാനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Img 20220405 Wa0065

ഏപ്രില്‍ 16 മുതല്‍ മെയ് 2 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിയാണ് 75 ാമത് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. വെസ്റ്റ് ബംഗാളും, പഞ്ചാബും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ യിലാണ് കേരളത്തിന്റെ സ്ഥാനം. ഏപ്രില്‍ 16 ന് വൈകീട്ട് 8.00 മണിക്ക് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

പി. ഉബൈദുള്ള എം.എല്‍.എ ചടങ്ങിന് അദ്ധ്യക്ഷതവഹിച്ചു. ചടങ്ങില്‍ പ്രേംകൃഷ്ണ ഐ.എ.എസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ്, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു ഷറഫലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് അംഗങ്ങളായ സി. സുരേഷ്, കെ. മനോഹരകുമാര്‍, കെ. അബ്ദുല്‍ നാസര്‍, റഷീദ് ബാബു (ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, മലപ്പുറം), ഹബീബ് റഹ്‌മാന്‍ (അസി. കമാണ്ടന്റ്), പി.അഷ്‌റഫ് (പ്രസിഡന്റ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍), ജനപ്രതിനിധികള്‍, കായിക പ്രമുകര്‍ തുടങ്ങിയവര്‍ പങ്കെടുത്തും