ഹസാർഡ് ഈ വർഷം ഞാൻ നേരിട്ട ഏറ്റവും മികച്ച കളിക്കാരൻ – എംബാപ്പേ

- Advertisement -

ചെൽസിയുടെ ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡാണ് താൻ ഈ വർഷം നേരിട്ട മികച്ച താരമെന്ന് ഫ്രാൻസിന്റെ ടീനേജ് സെൻസേഷൻ കിലിയൻ എംബാപ്പേ.

റഷ്യയിൽ നടന്ന ലോകകപ്പിൽ സെമി ഫൈനലിലാണ് ഇരുവരും നേർക്ക് നേർ വന്നത്. മത്സരത്തിൽ ഹസാർഡ് മികച്ച പ്രകടനം നടത്തിയെങ്കിലും ഫ്രാൻസ് 1-0 ത്തിന് ജയിച്ചിരുന്നു. ഹസാർഡിന്റെ പ്രകടനത്തിൽ തൃപ്തി രേഖപ്പെടുത്തിയ എംബാപ്പേ ഹസാർഡിന്റെ ഈഗോ ഇല്ലാഴ്മയെയും പുകഴ്ത്തി. സെമി ഫൈനലിൽ മികച്ച പ്രകടനം നടത്തിയതിന് പുറമെ സഹ താരങ്ങൾക്ക് പാസ്സ് നൽകുന്നതിൽ ഹസാർഡ് മടി കാണിച്ചിരുന്നില്ല എന്നും താരം ഓർത്തെടുത്തു. മൈതാനത്തിൽ ഹസാർഡിന്റെ കണ്ണെത്താത്ത സ്ഥലം ഇല്ല എന്നും താരം ഹസാർഡിന്റെ പ്ലെ മേകിങ് കഴിവിനെ പുകഴ്ത്തി പറഞ്ഞു.

Advertisement