പരിക്ക് കാരണം കായ് ഹാവർട്സ് ജർമ്മൻ ദേശീയ ടീമിൽ നിന്നു പിന്മാറി

Wasim Akram

കാൽ മുട്ടിനു ഏറ്റ പരിക്ക് കാരണം ജർമ്മനിയുടെ ആഴ്‌സണൽ താരം കായ് ഹാവർട്സ് വരാനിരിക്കുന്ന ദേശീയ ടീം മത്സരങ്ങളിൽ നിന്നു പിന്മാറി. യുഫേഫ നേഷൻസ് ലീഗിൽ ബോസ്നിയക്കും ഹോളണ്ടിനും എതിരായ മത്സരങ്ങളിൽ നിന്നാണ് ഹാവർട്‌സ് പിന്മാറിയത്. സീസണിൽ മികച്ച ഫോമിലുള്ള താരം ഇത് വരെ ആഴ്‌സണലിന് ആയി 6 ഗോളുകൾ ആണ് നേടിയത്.

ഹാവർട്‌സ്
കായ് ഹാവർട്‌സ്

ഏതാണ്ട് എല്ലാ കളിയിലും ആർട്ടെറ്റയുടെ ടീമിന് ആയി കളിച്ച താരത്തിന്റെ അഭാവം പരിക്ക് കാരണം ആയിരിക്കും എന്ന് ജർമ്മൻ ഫുട്‌ബോൾ ഫെഡറേഷനും സ്ഥിരീകരിച്ചു. നിലവിൽ ലണ്ടനിൽ തുടരുന്ന താരത്തിന്റെ പരിക്ക് ആഴ്‌സണൽ മെഡിക്കൽ സംഘം പരിശോധിക്കും. താരത്തിന്റെ പരിക്ക് ഗുരുതരം അല്ലെന്നാണ് നിലവിലെ സൂചന.