ഔദ്യോഗിക പ്രഖ്യാപനം എത്തി, യൂറോ കപ്പിനു ശേഷം ഹാൻസി ഫ്ലിക്ക് ജർമ്മനിയുടെ പരിശീലകൻ

20210525 145735
- Advertisement -

ബയേൺ മ്യൂണിക്ക് പരിശീലക സ്ഥാനത്തു നിന്ന് ഒഴിഞ്ഞ ഹാൻസി ഫ്ലിക്ക് ഇനി ജർമ്മനിയുടെ പരിശീലകൻ. ഫ്ലിക്കിനെ ജർമ്മൻ പരിശീലകനായി നിയമിച്ചതായി ഔദ്യോഗിക പ്രഖ്യാപനം എത്തി. അടുത്ത മാസം നടക്കുന്ന യൂറോ കപ്പിനു ശേഷമായിരിക്കും ഫ്ലിക്ക് ജർമ്മൻ ചുമതലയേൽക്കുക. അവസാന ഒന്നര സീസണോളമായി ബയേണിന്റെ പരിശീലകനായിരുന്നു ഫ്ലിക്ക്.

ബയേണ് ട്രെബിൾ കിരീടം ഉൾപ്പെടെ ഏഴു കിരീടങ്ങൾ നേടിക്കൊടുക്കാൻ ഹാൻസി ഫ്ലിക്കിന് ചെറിയ കാലയളവിനിടയിൽ ആയിരുന്നു. 56കാരനായ ഫ്ലിക്കിനെ നീണ്ട കാലത്തേക്കാണ് ജർമ്മനി എത്തിച്ചിരിക്കുന്നത്. 2026 ലോകകപ്പ് വരെയുള്ള ഒരു പ്രൊജക്ട് ആകും ഫ്ലിക്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ പരിശീലകനായ ലോയുടെ കീഴിൽ അവസാന കുറച്ചു കാലമയി അത്ര നല്ല പ്രകടനമല്ല ജർമ്മനി നടത്തുന്നത്. 2006 മുതൽ ജർമ്മനിയെ പരിശീലിപ്പിക്കുന്ന ലോ തന്റെ രാജ്യത്തിന് 2014 ലോകകപ്പും 2017ലെ കോൺഫെഡറേഷൻ കപ്പും നേടിക്കൊടുത്തിരുന്നു. യൂറോ കിരീടത്തോടെ പടിയിറങ്ങാൻ ആകും ലോ ഉദ്ദേശിക്കുന്നത്.

Advertisement