അബു ദാബിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം കോവിഡ് പോസിറ്റീവായി

Quettagladiatorspsl

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് താരം കോവിഡ് പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു. ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ ഓള്‍റൗണ്ടര്‍ അന്‍വര്‍ അലി ആണ് പോസിറ്റീവായത്. നാളെ താരങ്ങള്‍ ലാഹോറില്‍ നിന്നും കറാച്ചിയില്‍ നിന്നും അബു ദാബിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയിലാണ് അന്‍വര്‍ അലി പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

താരത്തെ കറാച്ചിയില്‍ ഐസൊലേഷനിലേക്ക് മാറ്റിയെന്നാണ് ലഭിയ്ക്കുന്ന വിവരം. അബു ദാബിയില്‍ ജൂണ്‍ മുതല്‍ ആണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് പുനരാരംഭിക്കുക.

Previous articleഔദ്യോഗിക പ്രഖ്യാപനം എത്തി, യൂറോ കപ്പിനു ശേഷം ഹാൻസി ഫ്ലിക്ക് ജർമ്മനിയുടെ പരിശീലകൻ
Next articleസിദാൻ റയൽ മാഡ്രിഡിൽ തന്നെ തുടരും എന്ന് ബെൻസീമ