ഫലസ്തീൻ പതാകയുമായി എഫ് എ കപ്പ് അഘോഷിച്ചതിന് നടപടിയുണ്ടാകില്ല

Newsroom

എഫ് എ കപ്പ് കിരീടം ഉയർത്തിയ ശേഷം ലെസ്റ്റർ സിറ്റി താരങ്ങളായ ഹംസ ചൗധരിയും ഫഫാനയും ഫലസ്തീൻ പതാക കയ്യിലെടുത്ത് ആഘോഷങ്ങളിൽ പങ്കെടുത്തത് ഇംഗ്ലണ്ടിൽ വലിയ വിവാദമയിരുന്നു. ഫലസ്തീൻ ഇസ്രായേൽ പ്രശ്നങ്ങൾ ലോക ശ്രദ്ധയിൽ നിൽക്കുന്ന സാഹചര്യത്തിൽ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ലെസ്റ്റർ സിറ്റി താരങ്ങൾ ഫലസ്തീൻ പതാക എടുത്തത്.

എന്നാൽ ഇത്തരം രാഷ്ട്രീയമായ പ്രതികരണങ്ങൾ ഗ്രൗണ്ടിൽ നടത്താൻ പാടില്ല എന്നാണ് എഫ് എയുടെ നിയമം. അതുകൊണ്ട് തന്നെ രണ്ടു താരങ്ങൾക്ക് എതിരെയും നടപടി എടുക്കണം എന്ന് ഇസ്രായേലിനെ പിന്തുണക്കുന്ന ബ്രിട്ടീഷ് നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ രാജ്യങ്ങളുടെ പതാക ഉപയോഗിക്കുന്നത് അനുവദിനീയമാണെന്നും ഇതിൽ നടപടി ഉണ്ടാകില്ല എന്നും എഫ് എ അറിയിച്ചു.