ഹകീമിക്ക് ഗുരുതര പരിക്ക്, സീസൺ നഷ്ട്ടമാകും

Photo: Twitter/@BlackYellow
- Advertisement -

റയൽ മാഡ്രിഡിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ബൊറൂസിയ ഡോർട്മുണ്ടിൽ എത്തിയ അച്ചറഫ് ഹകീമിക്ക് ഗുരുതര പരിക്ക്. കാൽ പാദത്തിനേറ്റ പൊട്ടലാണ് താരത്തിന്റെ സീസൺ അവസാനിപ്പിച്ചത്. ഈ സീസണിൽ മികച്ച ഫോമിലുള്ള ഈ ഫുൾ ബാക്കിന്റെ പരിക്ക് ഡോർട്മുണ്ടിന്റെ കിരീട മോഹത്തിന് കനത്ത തിരിച്ചടിയാണ്.  വോൾഫ്സ്ബർഗിനെതിരായ മത്സരത്തിനിടെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ സമയത്താണ് ഹകീമിക്ക് പരിക്കേറ്റത്. റയൽ മാഡ്രിഡിൽ നിന്ന് രണ്ടു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഹകീമി ഡോർട്മുണ്ടിൽ എത്തുന്നത്.  മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഡോർട്മുണ്ട് വിജയിച്ചിരുന്നു.

ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്കിനെ അടുത്ത ദിവസം നേരിടാനിരിക്കെയാണ്  അച്ചറഫ് ഹകീമിക്ക് പരിക്കേറ്റത്. ഒന്നാം സ്ഥാനത്ത് ബയേൺ മ്യൂണിക്കിനെക്കാൾ വെറും രണ്ടു പോയിന്റിന്റെ ലീഡ് മാത്രമുള്ള ഡോർട്മുണ്ടിന് ബയേൺ മ്യൂണിക്കിനെതിരായ മത്സരം വളരെ നിർണ്ണായകമാണ്. പരിക്കേറ്റതോടെ മൊറോക്കോയുടെ കൂടെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ പങ്കെടുക്കാമെന്ന ഹകീമിയുടെ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റു.

ഡോർട്മുണ്ട് നിരയിൽ മറ്റൊരു പ്രധിരോധ താരമായ ഡിയല്ലോയും പരിക്കിന്റെ പിടിയിലാണ്. എന്നാൽ താരം എത്ര കാലം പുറത്തിരിക്കുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല.

Advertisement