ഹക്കീം ഇനി ഓസ്ട്രേലിയൻ പൗരൻ!!

- Advertisement -

ബഹ്റൈനിൽ നിന്ന് അഭയംതേടി ഓസ്ട്രേലിയയിൽ എത്തിയ ഫുട്ബോളർ ഹകീം ഇനി ഓസ്ട്രേലിയൻ പൗരൻ. ഹക്കീമിന് ഈ ആഴ്ച ഔദ്യോഗികമായി ഓസ്ട്രേലിയൻ പൗരത്വം ലഭിക്കും. ഇതിനായുള്ള ടെസ്റ്റുകൾ താൻ പൂർത്തിയാക്കിയതായും അതിലൊക്കെ വിജയിച്ചതായും ഹകീം പറഞ്ഞു. ഇനി ഒരു ഔദ്യോഗിക ചടങ്ങിൽ വെച്ച് ഹക്കീമിന് ഓസ്ട്രേലിയൻ പൗരത്വം നൽകും.

നേരത്തെ തായ്ലാന്റിൽ തായ്ലാന്റിൽ അന്യായമായി പോലീസ് കസ്റ്റഡിയിൽ ആയതോടെ ഹക്കീമിന് ലോക ശ്രദ്ധ ലഭിച്ചിരുന്നു. ഹക്കീമിനെ ജയിലിൽ നിന്ന് മോചിപ്പിക്കാനും തിരികെ ഓസ്ട്രേലിയയിൽ കൊണ്ടു വരാനും ഓസ്ട്രേലിയ ജനതയും ഗവണ്മെന്റും ഒരു പോലെ പൊരുതിയിരുന്നു. ഓസ്ട്രേലിയയിൽ അഭയാർത്ഥി ആയി അംഗീകരിക്കപ്പെട്ട ഫുട്ബോൾ കളിച്ച് മാത്രം ജീവിതം മുന്നോട്ട് നീക്കുകയായിരുന്ന ഹക്കീം കഴിഞ്ഞ നവംബർ അവസാനം തന്റെ ഭാര്യക്ക് ഒപ്പം വെക്കേഷൻ ആഘോഷിക്കാൻ തായ്ലാന്റിൽ വന്നപ്പോൾ ഒരു കാരണവും ഇല്ലാതെ ഹക്കീമിനെ തായ്ലാന്റ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബഹ്റൈനിൽ ജീവിച്ചു വളർന്ന ഹക്കീം ബഹ്റൈനിൽ ഇരിക്കെ അവിടെയുള്ള ഫാസിസ്റ്റ് ഭരണത്തെ വിമർശിച്ചതിന് 2012ൽ അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് ഓസ്ട്രേലിയയിൽ അഭയം തേടുകയുമായിരുന്നു. 2012ൽ കെട്ടിചമച്ച കേസിലായിരുന്നു ബഹ്റൈൻ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം തായ്ലാന്റ് അറസ്റ്റ് നടത്തിയത്‌. 3 മാസത്തോളമാണ് ഹക്കീം തായ്ലാന്റ് ജയിലിൽ കഴിഞ്ഞത്.

Advertisement