അയാക്സിൽ ഫുട്‌ബോൾ വിപ്ലവം തുടരും, ടെൻ ഹാഗിന് പുതിയ കരാർ

അയാക്‌സ് പരിശീലകൻ എറിക് ടെൻ ഹാഗ് പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം അദ്ദേഹം 2022 വരെ ഡച് ക്ലബ്ബിൽ തന്നെ തുടരും.

ഹാഗിന് കീഴിൽ വിപ്ലവകരമായ .മാറ്റങ്ങളാണ് അയാക്‌സിൽ വന്നത്. 5 വർഷത്തിനിടെ അവർക്ക് ആദ്യമായി ലീഗ് കിരീടം സമ്മാനിച്ച ഹാഗ് 9 വർഷത്തിനിടെ അവർക്ക് ആദ്യ ഡച് കപ്പും സമ്മാനിച്ചു. കൂടാതെ ഇന്ന് ലോകത്തിലെ വമ്പൻ ക്ലബ്ബ്കൾ സ്വന്തമാക്കാൻ ഒരുങ്ങുന്ന ഒരുപിടി മികച്ച യുവ താരങ്ങളെ വളർത്തി കൊണ്ട് വരാനും അദ്ദേഹത്തിനായി. അങ്ങേയറ്റം മനോഹരമായ ഫുട്‌ബോൾ ശൈലിയുടെ പേരിലും ഹാഗ് പ്രശസ്തനാണ്.

49 വയസ്സുകാരനായ ടെൻ ഹാഗ് 2017 ലാണ് അയാക്സിൽ ചുമതല ഏറ്റെടുക്കുന്നത്.

Previous articleട്രെന്റ്ബ്രിഡ്ജില്‍ വാര്‍ണര്‍ ഷോ, അര്‍ദ്ധ ശതകങ്ങളുമായി ഖവാജയും ഫിഞ്ചും, ഒരോവര്‍ അവശേഷിക്കെ കളി തടസ്സപ്പെടുത്തി മഴ
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ യുവതാരം മോഹൻ ബഗാനിൽ