വില്ലനായി മഴ, ഓസ്ട്രേലിയ പാക്കിസ്ഥാന്‍ ടി20 ഉപേക്ഷിച്ചു

Rainthreatgardner

പാക്കിസ്ഥാനെ 94/8 എന്ന സ്കോറിനൊതുക്കിയ ശേഷം ഓസ്ട്രേലിയ 4.2 ഓവറിൽ 28/0 എന്ന നിലയിൽ നിൽക്കുമ്പോള്‍ കളി തടസ്സപ്പെടുത്തി മഴ. തുടര്‍ന്ന് മത്സരം തുടരാനുള്ള സാഹചര്യം ഇല്ലാതെ പോയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഇരു ടീമുകളും ആദ്യ മത്സരത്തിൽ കളിച്ചപ്പോളും സമാനമായ രീതിയിൽ കളി ഉപേക്ഷിക്കുകയായിരുന്നു. ബെത്ത് മൂണി(11*), അലൈസ ഹീലി(12*) എന്നിവരായിരുന്നു ഓസ്ട്രേലിയയ്ക്കായി ക്രീസിലുണ്ടായിരുന്നത്.

നേരത്തെ ജെസ്സ് ജോന്നാസെന്‍ നേടിയ 4 വിക്കറ്റുകളാണ് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയത്. 32 റൺസുമായി പുറത്താകാതെ നിന്ന ബിസ്മ മാറൂഫ് ആണ് ടീമിന്റെ സ്കോര്‍ 98 റൺസിലെത്തിച്ചത്.