അടുത്ത മാസത്തെ ഏഷ്യൻ ഗെയിംസിനായി ബെംഗളൂരു എഫ്‌സി ഗുർപ്രീത് സിംഗ് സന്ധുവിനെ റിലീസ് ചെയ്യാൻ സാധ്യതയില്ല. ബെംഗളൂരു എഫ് സിയിലെ രണ്ടാം ഗോൾ കീപ്പർക്കും മൂന്നാം ഗോൾ കീപ്പർക്കും പരുക്കേറ്റതിനാൽ ഗുർപ്രീതിനെ ഏഷ്യൻ ഗെയിംസിന് അയക്കാൻ പറ്റില്ല എന്ന നിലപാടിലാണ് ബെംഗളൂരു എഫ് സി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസും ഐ എസ് എൽ തുടൽകവും ഒരേ സമയത്താണ്. അതുകൊണ്ട് തന്നെ ഐ എസ് എല്ലിൽ പ്രധാന ഗോൾ കീപ്പർ ഇല്ലാത്ത അവസ്ഥയിൽ ആകുന്നത് ബെംഗളൂരു എഫ് സിക്ക് വലിയ തിരിച്ചടിയാകും. 24 വയസ്സിന് മുകളിലുള്ള മൂന്ന് കളിക്കാരെയാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ടീമിൽ ഉൾപ്പെടുത്താൻ ആവുക. ഗുർപ്രീത് സിങ് സന്ധു, സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ എന്നിവരായിരുന്നു സ്ക്വാഡിൽ ഇടം പിടിച്ച സീനിയർ താരങ്ങൾ.
സെപ്തംബർ 19-നാണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരം, ഐ എസ് എൽ സീസൺ തുടങ്ങുന്നത് സെപ്റ്റംബർ 21നും. ബെംഗളൂരു എഫ്‌സി ഗോൾകീപ്പർമാരായ അമൃത് ഗോപെയ്ക്കും വിക്രം ലഖ്ബീർ സിങ്ങിനും പരിക്കേറ്റതിനാൽ ആണ് ഗുർപ്രീതിനെ വിടാൻ കഴിയില്ല എന്ന് ബെംഗളൂരു പറയുന്നത്. മറ്റൊരു കീപ്പറായ ലാറ ശർമയെ ബെംഗളൂരു ലോണിൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് അയച്ചിരുന്നു.