തോറ്റെങ്കിലും ഗ്വാർഡിയോള തന്നെ മികച്ച പരിശീലകനെന്ന് വൽവർദേ

Photo:Twitter/@SquawkaNews
- Advertisement -

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടോട്ടൻഹാമിനോട് തോറ്റെങ്കിലും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗ്വാർഡിയോള തന്നെയാണ് ഏറ്റവും മികച്ച പരിശീലകനെന്ന് ബാർസിലോണ പരിശീലകൻ ഏർനെസ്റ്റോ വൽവർദേ. ചാമ്പ്യൻസ് ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച മത്സരങ്ങളിൽ എവേ ഗോളിന്റെ അടിസ്ഥാനത്തിലാണ് ടോട്ടൻഹാം ജയിച്ച് സെമി ഉറപ്പിച്ചത്. ബാഴ്‌സലോണയുടെ കൂടെ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ ഗ്വാർഡിയോള തുടർന്ന് സിറ്റിയുടെയും ബയേൺ മ്യൂണിക്കിന്റെയും കൂടെ ചാമ്പ്യൻസ് ലീഗ കിരീടം നേടാൻ സാധിച്ചിരുന്നില്ല.

ഇതോടെ മെസ്സിയുടെ അഭാവത്തിൽ ഗ്വാർഡിയോളക്ക് കിരീടം നേടാൻ കഴിയില്ലെന്ന വിമർശനവും പല കോണിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ ഗ്വാർഡിയോള തന്നെയാണ് മികച്ച പരിശീലകനെന്ന് ഉറപ്പിച്ചു പറയുകയാണ് ബാഴ്‌സലോണ പരിശീലകൻ വൽവർദേ.  ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായെങ്കിലും മാഞ്ചസ്റ്റർ സിറ്റിക് ഈ സീസണിൽ ഇംഗ്ലണ്ടിൽ മൂന്ന് കിരീടങ്ങൾ നേടിക്കൊടുക്കാൻ ഗ്വാർഡിയോളക്ക് കഴിയുമെന്നും ബാഴ്‌സ പരിശീലകൻ പറഞ്ഞു. നേരത്തെ ചെൽസിയെ തോൽപ്പിച്ച് ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പിന്റെ ഫൈനലിലും എത്തിയിരുന്നു. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ലിവർപൂളുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

Advertisement