“സമ്മർദ്ദമില്ല, പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടും” – ക്ലോപ്പ്

Photo: Liverpool FC
- Advertisement -

രണ്ട് വലിയ കിരീടങ്ങളും ലിവർപൂളിന് സ്വന്തമാക്കാൻ കഴിയും എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമതും ചാമ്പ്യൻസ് ലീഗിൽ സെമിയിലുമാണ് ഇപ്പോൾ ലിവർപൂൾ ഉള്ളത്. ഈ രണ്ട് കിരീടങ്ങളും സ്വന്തമാക്കാൻ കഴിയുമോ എന്ന ചോദ്യത്തിനാണ് ക്ലബ് ആത്മവിശ്വാസം പ്രകടിപ്പിച്ച് മറുപടി നൽകിയത്. ലിവർപൂളിന് ഈ രണ്ട് കിരീട പോരാട്ടവും അവസാനത്തോട് അടുക്കുന്നതിൽ സമ്മർദ്ദമില്ല. ഇത് അവസരമായാണ് ലിവർപൂൾ കാണുന്നത്. വലിയ കാര്യങ്ങൾ സ്വന്തമാക്കാനുള്ള അവസരം. ക്ലോപ്പ് പറഞ്ഞു.

പ്രീമിയർ ലീഗിൽ ഒന്നാമത് ആണെങ്കിലും മാഞ്ചസ്റ്റർ സിറ്റിയേക്കാൽ ഒരു മത്സരം കൂടുതൽ കളിച്ച ടീമാണ് ലിവർപൂൾ. പക്ഷെ സിറ്റിക്ക് ടോട്ടൻഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ രണ്ട് വലിയ മത്സരങ്ങൾ ഉള്ളതിനാൽ ലിവർപൂളിന് തന്നെയാണ് കിരീട പ്രതീക്ഷ. പക്ഷെ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബാഴ്സലോണ ആണ് ലിവർപൂളിൻ മുന്നിൽ ഉള്ളത്.

Advertisement