ഗുണ്ടോഗൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Newsroom

ജർമ്മനി ക്യാപ്റ്റൻ ഇൽകെ ഗുണ്ടോഗൻ 32-ാം വയസ്സിൽ തൻ്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. ജർമ്മൻ ദേശീയ ടീമിനായി താൻ തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞു എന്ന് ഗുണ്ടോഗൻ പറഞ്ഞു. യൂറോ 2024ൽ ആണ് അവസാനമായി ഗുണ്ടോഗൻ ജർമ്മനിക്ക് ആയി കളിച്ചത്.

Picsart 24 08 20 00 03 14 632

ഗുണ്ടോഗൻ തൻ്റെ തീരുമാനം സോഷ്യൽ മീഡിയയിൽ ആണ് പ്രഖ്യാപിച്ചത്. “ഏതാനും ആഴ്‌ചകളുടെ ചിന്തകൾക്ക് ശേഷം, എൻ്റെ ദേശീയ ടീം കരിയർ അവസാനിപ്പിക്കാനുള്ള സമയമാണിതെന്ന നിഗമനത്തിൽ താനെത്തി. 2011-ൽ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചപ്പോൾ സ്വപ്‌നം പോലും കാണാൻ സാധിക്കാത്ത അത്ര മത്സരങ്ങൾ മാതൃരാജ്യത്തിനായി കളിച്ചത് ഞാൻ അഭിമാനത്തോടെ തിരിഞ്ഞുനോക്കുന്നു.” ഗുണ്ടോഗൻ പറഞ്ഞു.

ജർമ്മനിക്കായി 82 തവണ കളിച്ച ഗുണ്ടോഗൻ 19 ഗോളുകൾ ദേശീയ കുപ്പായത്തിൽ സ്കോർ ചെയ്തിട്ടുണ്ട്.