ഹോണ്ടുറസിനെ തോൽപ്പിച്ച് ഖത്തർ ഗോൾഡ്‌ കപ്പ് ക്വാർട്ടർ ഫൈനലിൽ

20210721 103516

ഗോൾഡ്‌ കപ്പിൽ ക്ഷണം സ്വീകരിച്ച് എത്തിയ ഖത്തർ അവരുടെ ഗംഭീര പ്രകടനം തുടരുകയാണ്. ഇന്ന് ഹോണ്ടുറസിനെ തോല്പിച്ചതോടെ അവർ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്ത ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് ശക്തരായ ഹോണ്ടുറസിനെ നേരിട്ട ഖത്തർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മത്സരത്തിന്റെ 25ആം മിനുട്ടിൽ ഹോമൻ അഹ്മദാണ് ഖത്തറിന് ലീഡ് നൽകിയത്. ആ ലീഡ് മത്സരത്തിന്റെ അവസാനം വരെ ഖത്തർ സൂക്ഷിച്ചു. കളിയുടെ അവസാന നിമിഷം ഹതമിലൂടെ ഖത്തർ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിക്കുകയും ചെയ്തു.

ഗ്രൂപ്പ് ഡിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന്‌ 7 പൊയിന്റുമായി ഖത്തർ ഗ്രൂപ്പ് ഘട്ടം ഒന്നാമത് അവസാനിപ്പിച്ചു. അവസാന 11 മത്സരങ്ങളിലും പരാജയം അറിയാത്ത ഖത്തർ ക്വാർട്ടറിൽ എൽ സവഡോറിനെ ആകും നേരിടുക. ഇന്നത്തോടെ ഗോൾഡ്‌ കപ്പിൽ ക്വാർട്ടർ ഫൈനലുകളും തീരുമാനമായി.

ക്വാർട്ടർ ഫൈനലുകൾ:

July 25 Sunday 5am; Qatar vs El Savador
July 25 Sunday 7.30am: Mexico vs Honduras
July 26 Monday 4.30am: Costa Rica vs Canada
July 26 Monday 7am: USA vs Jamaica