ഹിയാനിസിന്റെ അത്ഭുത പ്രകടനം, അമ്പതു വർഷങ്ങൾക്കു ശേഷം ബക്ക്‌സ് എൻ ബി എ ചാമ്പ്യൻസ്

മിൽവവുകി ബക്‌സിന്റെ50 വർഷത്തെ കാത്തിരിപ്പിന് അവസാനം. ഇന്ന് ഫീനിക്സ് സണ്ണിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബക്ക്‌സ് കിരീടത്തിൽ ഉമ്മ വെച്ചത്. 105-98 എന്ന സ്കോറിനാണ് ഇന്ന് ബക്ക്‌സ് വിജയിച്ചത്. ഹിയാനിസ് ആന്റെറ്റുകുമ്പോയുടെ ഗംഭീര പ്രകടനമാണ് ബക്‌സിനെ കിരീടത്തിലേക്ക് നയിച്ചത്. ഹിയാനിസ് ഇന്ന് 50 പോയിന്റും കളിയുടെ അവസാനത്തിലെ നിർണായകമായ ബ്ലോക്ക്‌ ഉൾപ്പെടെ 5 ബ്ലോക്കുകളും താരം നടത്തി. ഒരു എൻ ബി എ ഫൈനലിൽ 50 പോയിന്റ് എടുക്കുന്ന ഏഴാമത്തെ താരം മാത്രമാണ് ഹിയാനിസ്.

ബക്സിന്റെ രണ്ടാം എൻ ബി എ കിരീടം മാത്രമാണിത്. ഇതിനു മുമ്പ് 1971ൽ ആയിരുന്നു ബക്ക്‌സ് എൻ ബി എ കിരീടം ഉയർത്തിയത്. ഹിയാനിസ് ആന്റെറ്റുകുമ്പോ ഇന്ന് ആദ്യ പകുതിയിൽ തന്നെ 33 പോയിന്റുകൾ നേടിയിരുന്നു. ഫൈനലിലെ എം വി പി ആയതും ഹിയാനിസ് തന്നെ. ഹിയാനിസിന്റെ സഹോദരങ്ങളായ തനാസിസും കോസ്റ്റാസും നേരത്തെ തന്നെ എൻ ബി എ കിരീടം നേടിയിരുന്നു.20210721 103026