ബംഗ്ലാദേശ് ചാമ്പ്യന്മാരെ തകർത്തെറിഞ്ഞ് ഗോകുലം കേരള എഫ് സി

- Advertisement -

ബംഗ്ലാദേശിൽ നടക്കുന്ന ഷെയ്ക് കമാൽ ഇന്റർനാഷണൽ ക്ലബ് കപ്പിൽ ഗോകുലത്തിന് ഗംഭീര തുടക്കം. ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഗോകുലം കേരള എഫ് സി ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബസുന്ധര കിംഗ്സിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം.

ക്യാപ്റ്റൻ മാർക്കസ് ഇല്ലാതെ ബംഗ്ലാദേശിൽ എത്തിയ ഗോകുലത്തിനെ ആ അഭാവം അറിയിക്കാതെ കാത്തത് വിദേശ താരങ്ങൾ തന്നെയാണ്. ആദ്യം ഹെൻറി കിസേകയുടെ വകയായിരുന്നു ഗോകുലത്തിന്റെ ഗോൾ. 24ആം മിനുട്ടിൽ ആയിരുന്നു കിസേകയുടെ ഗോൾ. അതിനു പിന്നാലെ 30ആം മിനുട്ടിൽ അത്ഭുത ഗോളുമായി ഗോകുലത്തിന്റെ പുതിയ സൈനിംഗ് നതാനിയേൽ ഗർസിയയും എത്തി.

ഒരു ഫ്രീകിക്കിലൂടെ ഗാർസിയ തൊടുത്ത ഷോട്ട് ഗോൾ കീപ്പർക്ക് കാണാൻ വരെ കിട്ടിയില്ല എന്ന് പറയാം. രണ്ടാം പകുതിയുടെ തുടക്കത്തിൽ കിസേകയിലൂടെ ഗോകുലം മൂന്നാം ഗോളും നേടി. അവസാനം ബസുന്ധര ഒരു ഗോൾ തിരിച്ചടിച്ചു എങ്കികും അതിനു മുമ്പ് തന്നെ ഗോകുലം വിജയം ഉറപ്പിച്ചിരുന്നു. ഇനി 24ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഗോകുലം ടെരെങ്കാനു എഫ് സിയെ നേരിടും.

Advertisement