ചുവപ്പ് കാർഡ് ജംഷദ്പൂരിന് പണി കൊടുത്തു, ഒഡീഷ തിരിച്ചടിച്ചു

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ജംഷദ്പൂർ എഫ് സിയും ഒഡീഷ എഫ് സിയും സമനിലയിൽ നിൽക്കുന്നു. മികച്ച രീതിയിൽ കളി തുടങ്ങിയ ഹോം ടീമായ ജംഷദ്പൂർ ഒരു ചുവപ്പ് കാർഡ് ലഭിച്ചതോടെ ഇപ്പോൾ പരുങ്ങലിലായിരിക്കുകയാണ്. മത്സരം ഇപ്പോൾ 1-1 എന്ന നിലയിലാണ്.

കളിയുടെ 17ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആണ് ജംഷദ്പൂർ മുന്നിൽ എത്തിയത്. ഫറൂഖ് ചെയ്ത ക്രോസ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒഡീഷ താരം റാണ സ്വന്തം പോസ്റ്റിലേക്ക് കയറ്റുകയായിരുന്നു. അതിനു മത്സരം ജംഷദ്പൂർ നിയന്ത്രണത്തിൽ ആക്കിയിരുന്നു എങ്കിലും ഒരു ചുവപ്പ് കാർഡ് അവരെ സമ്മർദ്ദത്തിലാക്കി. 35ആം മിനുട്ടിൽ ജെറിയെ വീഴ്ത്തിയതിന് ജൈറു ആണ് ചുവപ്പ് കണ്ട് പുറത്ത് പോയത്. ഇതിനു പിന്നാലെ ഒരു ഗംഭീര സ്ട്രൈക്കിലൂടെ‌ അരിടാനെ ഒഡീഷയെ ഒപ്പം എത്തിച്ചു.

Advertisement