മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ച് ഗോകുലം കേരള എഫ് സി

- Advertisement -

പ്രീസീസൺ മത്സരത്തിൽ ഐ എസ് എൽ ക്ലബായ മുംബൈ സിറ്റിയെ ഗോകുലം കേരള എഫ് സി സമനിലയിൽ പിടിച്ചു. ഇന്ന് മുംബൈ അറീനയിൽ നടന്ന മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. ആദ്യ പകുതിയിൽ മുംബൈ സിറ്റിക്ക് വേണ്ടി മക്കേഡ ആണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗോകുലം ക്യാപ്റ്റൻ മാർക്കസ് ആണ് ടീമിന് സമനില നേടിക്കൊടുത്തത്. 67ആം മിനുട്ടിൽ ആയിരുന്നു മാർക്കസിന്റെ ഗോൾ.

ഗോകുലം കേരള എഫ് സിയുടെ രണ്ടാം പ്രീസീസൺ മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ഗോകുലം എഫ് സി, കേരള സന്തോഷ് ട്രോഫി ടീമിനെ നേരിട്ടിരുന്നു. ഇനി ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയെ ആണ് ഗോകുലം കേരള എഫ് സി നേരിടുക. ഒക്ടോബർ 1ന് ബെല്ലാരിയിൽ വെച്ചാണ് മത്സരം.

Advertisement