മലപ്പുറം U15 ലീഗിൽ എൻ എം എഫ് എ ചെലമ്പ്രയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഗോകുലം ചാമ്പ്യന്മാരായി. നാല്പതാം മിനിറ്റിൽ മുഹമ്മദ് ഷഹദിലൂടെ മുന്നിൽ എത്തിയ ഗോകുലം വിജയം ഉറപ്പിച്ചത് ഇർഫാൻ ഫായിസിൻ്റെ നാല്പത്തി നാലാം മിനിറ്റിൽലെ ഗോളിലൂടെയാണ്. മലപ്പുറം ചാമ്പ്യന്മാരായ ഗോകുലം കേരള u15 യൂത്ത് ലീഗിന് യോഗ്യത നേടി.