ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടായിരുന്ന കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇമി ഗോകുലം കേരളക്ക് കളിക്കാൻ ആകില്ല. ഗോകുലം കേരളയുമായുള്ള കരാർ പുതുക്കേണ്ടതില്ല എന്ന് കോഴിക്കോട് കോർപ്പറേഷൻ തീരുമാനിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. 2018 മുതൽ ഗോകുലം കേരള കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കളിക്കുന്നത്. സ്റ്റേഡിയം നവീകരിച്ച് ദേശീയ് ലീഗ് നിലവാരത്തിലേക്ക് എത്തിക്കാൻ ഗോകുലം കേരള ഒരു കോടിയോളം ചിലവഴിച്ചിട്ടുണ്ട് എന്നാണ് ക്ലബ് പറയുന്നത്.
പെട്ടെന്നുള്ള കോഴിക്കോട് കോർപ്പറേഷന്റെ തീരുമാനം ഗോകുലത്തിനും കോഴിക്കോട്ടെ ഫുട്ബോൾ പ്രേമികൾക്കും നിരാശ നൽകും. കോഴിക്കോട് അല്ലായെങ്കിൽ ഗോകുലം കേരള മഞ്ചേരിയിലേക്ക് മാറാൻ ആണ് സാധ്യത. കേരളം വിടുന്നതും തങ്ങൾ ആലോചിക്കുന്നുണ്ട് എന്ന് ഗോകുലം കേരള പ്രസിഡന്റ് പ്രവീൺ പറയുന്നു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും സക്സസ്ഫുൾ ഫുട്ബോൾ ക്ലബാണ് ഗോകുലം കേരള. ദേശീയ ലീഗ് നേടുന്ന ആദ്യ കേരള ക്ലബായും ഏഷ്യയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ കേരള ക്ലബായും ഗോകുലം സമീപ വർഷങ്ങളിൽ മാറിയിരുന്നു.