ഗോകുലം കേരളയ്ക്ക് തോൽവി, കിരീട പോരാട്ടത്തിൽ തിരിച്ചടി

Newsroom

ഐ ലീഗിൽ തുടർ വിജയങ്ങളുമായി കുതിക്കുകയായിരുന്നു ഗോകുലം കേരളത്തെ തളച്ച് നാംധാരി. ഇന്ന് നടന്ന എവേ മത്സരത്തിൽ ഗോകുലം കേരളം നാംധാരിയോട് 2-1ന്റെ പരാജയം വഴങ്ങി. മത്സരത്തിന്റെ തുടക്കത്തിൽ കാസ്റ്റനെഡയിലൂടെ ആണ് നാംധാരി ലീഡ് എടുത്തത്‌. പൊരുതി കളിച്ച ഗോകുലം കേരള രണ്ടാം പകുതിയിൽ സമനില പിടിച്ചു‌.

Picsart 24 02 29 17 39 35 913

ഒരു ലോംഗ് റേഞ്ചറിലൂടെ സൗരവ് ആണ് ഗോകുലത്തിനായി ഗോൾ നേടിയത്‌. വിജയത്തിനായി ഗോകുലം പൊരുതവെ അവസാന നിമിഷം ഗോളിൽ നാംധാരി വിജയം കണ്ടു. 17 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 32 പോയിന്റുമായി ഗോകുലം മൂന്നാമത് നിൽക്കുകയാണ്‌. ഇനി ഏഴ് മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കി‌. ശ്രീനിധിയും മൊഹമ്മദൻസും ഗോകുലം കേരളയുടെ മുന്നിൽ ഉണ്ട്. അടുത്ത മത്സരത്തിൽ മൊഹമ്മദൻസിനെ തോൽപ്പിച്ച് വീണ്ടും കിരീട പോരാട്ടത്തിൽ സജീവമാവാൻ ആകും ഇനി ഗോകുലത്തിന്റെ ശ്രദ്ധ.