ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഗോകുലം കേരള ഐസോളിനെ പരാജയപ്പെടുത്തി. 7 ഗോളുകൾ പിറന്ന മത്സരത്തിൽ 4-3 എന്ന സ്കോറിന് ആയിരുന്നു ഗോകുലം കേരളയുടെ വിജയം. തുടക്കത്തിൽ ഇരുപതാം മിനിറ്റിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഗോകുലം കേരള തിരിച്ചടി തുടങ്ങിയത്.
കോഴിക്കോട് നടന്ന മത്സരത്തിൽ 20ആം മിനുട്ടിൽ വാൻ ലാൽ വുംഗ ആണ് ഐസാളിന് ലീഡ് നൽകിയത്. 29ആം മിനിറ്റിൽ ബാബോവിചിലൂടെ ഗോകുലം കേരള സമനില നേടി. 43 മൂന്നാം മിനിറ്റിൽ ഗോകുലത്തിന് സ്റ്റൊഹാനോവിച് ലീഡ് നൽകി. എന്ന ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗോകുലം വഴങ്ങിയ സെൽഫ് ഗോൾ കളി വീണ്ടും 2-2 എന്നാക്കി.
രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ബാബോവിച് വീണ്ടും ഗോൾ നേടി ഗോകുലത്തെ മുന്നിലെത്തിച്ചും എഴുപതാം മിനിറ്റിൽ ഒറ്റേറോ കൂടെ ഗോൾ നേടിയതോടെ ഗോകുലം 4-2 എന്ന സ്കോറിന് മുന്നിലെത്തി. 84ആം മിനിറ്റിൽ ലാൽബിയാകി ഒരു ഗോൾ നേടിയത് സ്കോർ 4-3 എന്നാക്കി.
ഇത് ആവേശകരമായ അവസാന നിമിഷങ്ങൾ സമ്മാനിച്ചു. എങ്കിലും വിജയം കൈയിൽ ഒതുക്കാൻ ഗോകുലം കേരളക്കായി. ഗോകുലം 36 പോയിന്റുമായി രൺയ്യാം സ്ഥാനത്ത് നിൽക്കുന്നു. ഇപ്പോഴും അവർക്ക് കിരീടം പ്രതീക്ഷയും കുറവാണ്. ഒരു മത്സരം കുറവ് കളിച്ച മുഹമ്മദൻസ് 44 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു.