പ്രശാന്തിന്റെ ഇഞ്ച്വറിടൈം ഗോളും ദേവഗിരിയുടെ തിരിച്ചടിയും ഫലം കണ്ടില്ല, കേരളവർമ്മ കോളേജ് തന്നെ ചാമ്പ്യൻസ്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ എക്സ്പ്രസ്സ് നടത്തുന്ന ഗോൾ 2019 ടൂർണമെന്റിന്റെ കിരീടം തുടർച്ചയായ രണ്ടാം തവണയും ശ്രീ കേരളവർമ്മ കോളേജ് തൃശ്ശൂർ സ്വന്തമാക്കി. ഇന്നലെ കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന ൽകലാശ പോരാട്ടത്തിൽ സെന്റ് ജോസഫ് ദേവഗിരി കോളേജിനെയാണ് കേരളവർമ്മ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കേരളവർമ്മയുടെ വിജയം.

ഇന്നലെ ഫൈനലിൽ കേരളവർമ്മയ്ക്കായി കേരള ബ്ലാസ്റ്റേഴ്സ് താരം ജിതിൻ എം എസും ദേവഗിരിക്കായി കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് മോഹനും കളത്തിൽ ഇറങ്ങിയിരുന്നു. ഇരുതാരങ്ങളും തങ്ങക്കുടെ ടീമിനായി ഇന്നലെ ഗോളും നേടി. ജിതിൻ എം എസ് അടക്കം നേടിയ ഗോളുകളുടെ ബലത്തിൽ ഒരു ഘട്ടത്തിൽ 3-0 എന്ന സ്കോറിന് കേരളവർമ്മ കോളേജ് മുന്നിൽ ആയിരുന്നു. പിന്നീട് തിരിച്ചടിച്ചാണ് ദേവഗിരി സമനില പിടിച്ചത്. ഇഞ്ച്വറി ടൈമിൽ പ്രശാന്ത് മോഹൻ നേടിയ ഗോളാണ് കളി 3-3 എന്നാക്കുകയും പെനാൾട്ടിയിലേക്ക് കളി എത്തിക്കുകയും ചെയ്തത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3നാണ് കേരളവർമ്മ വിജയിച്ചത്.

സെമി ഫൈനലിൽ നിർമ്മല കോളേജിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു കേരളവർമ്മ ഫൈനലിലേക്ക് കടന്നത്. കേരളവർമ്മയുടെ ക്രിസ്റ്റി ഡേവിസിനെ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു. 4 ഗോളുകൾ നേടിയ ഫറൂഖ് കോളേജിന്റെ താഹിർ സമാനാണ് ഇത്തവണ ടൂർണമെന്റിലെ ടോപ്പ് സ്കോറർ.