ഗോവൻ ലീഗായ ഗോവ പ്രൊ ലീഗ് കിരീട സ്പോർടിംഗ് ഗോവ സ്വന്തമാക്കി. ഇന്നലെ ലീഗിലെ അവസാന മത്സരത്തിൽ ഗ്വാർഡിയൻ ഏഞ്ചൽ ക്ലബിനെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പോടിങ് ഗോവ കിരീടം ഉറപ്പിച്ചത്. സീസണിൽ ഉടനീളം അജയ്യരായി നിന്ന സ്പോടിങ് ഗോവ 23 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 21 പോയിന്റുമായി ഡെമ്പോ രണ്ടാമത് ഫിനിഷ് ചെയ്തു. കലംഗുട് എഫ് സിയും സാൽഗോക്കറും 20 പോയിന്റുമായാണ് ലീഗ് അവസാനിപ്പിച്ചത് . മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് കലംഗുടിനെ മൂന്നാമത് എത്തിച്ചു.