സാധാരണയായി മോശം റെഫെറിയിങ്ങ് കാരണവും കാർഡുകളുടെ ബാഹുല്യം കാരണവുമാണ് റഫറിമാർ വാർത്തകളിൽ ഇടം നേടുക. ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും സംഭവിച്ച ഒട്ടേറെ വാർത്തകൾ നമ്മൾ കണ്ടു. എന്നാൽ ഇത്തവണ ഗോവയിൽ സംഭവിച്ചത് നേർവിപരീതമായിരുന്നു. ഇരു ടീമുകളിലേയും കളിക്കാർ ഗ്രൗണ്ടിലിറക്കിയിരുന്നെങ്കിലും റഫറിമാർ മത്സരത്തിനെത്തിയില്ല. സംഘാടകർ അറിയിക്കാത്തതിനെ തുടർന്നാണ് റഫറിമാർ കളിക്കളത്തിലെത്താതിരുന്നത്.
ഗോവൻ ഫുട്ബോൾ അസോസിയേഷന്റെ U20 ടാക ഗോവ ലീഗിലാണ് അത്യപൂർവ്വമായ ഈ സംഭവം നടന്നത്. ദുലെർ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ഡെംപോ എസ്‌സിയും വാസ്കോ എസ്‌സിയും തമ്മിലുള്ള മത്സരമാണ് റഫറിമാർ ഇല്ലാത്തതിനാൽ ഉപേക്ഷിക്കേണ്ടി വന്നത്. ഗോവൻ ഫുട്ബോൾ അസോസിയേഷൻ റഫറിമാരെ നിയമിക്കുന്ന ആതോരിറ്റിയെ അറിയിക്കാൻ വിട്ടു പോയതാണ് കാരണമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial