പുതുമുഖ പേസര്‍ ഷെഹാന്‍ മധുശങ്കയെ ഉള്‍പ്പെടുത്തി ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയ്ക്ക്

Photo Credits : @ThePapareSports

സിംബാബ്‍വേ, ബംഗ്ലാദേശ് ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. പുതിയ ക്യാപ്റ്റന്റെയും കോച്ചിന്റെയും കീഴില്‍ പുതിയ വര്‍ഷം ഇറങ്ങുന്ന ശ്രീലങ്ക ഷെഹാന്‍ മധുശങ്ക എന്ന പേസ് ബൗളറെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നല്ല വേഗതയുള്ള ഒരു താരമാണ് മധുശങ്കയെന്നും ശ്രീലങ്കയുടെ ഭാവി താരമായിരിക്കും താരമെന്നും കോച്ച് ചന്ദിക ഹതുരുസിംഗ അഭിപ്രായപ്പെട്ടു.

ജനുവരി 17നു സിംബാബ്‍വേയ്ക്കെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം.

സ്ക്വാഡ്: ആഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ, ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ്, ദിനേശ് ചന്ദിമല്‍, കുശല്‍ പെരേര, തിസാര പെരേര, അസേല ഗുണരത്നേ, നിരോഷന്‍ ഡിക്ക്വെല്ല, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ദുഷ്മന്ത ചമീര, ഷെഹാന്‍ മധുശങ്ക, അകില ധനന്‍ജയ, ലക്ഷന്‍ സണ്ടകന്‍, വാനിഡു ഹസരംഗ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറഫറിയെത്തിയില്ല, ഗോവയിൽ ഫുട്ബോൾ മത്സരം മാറ്റിവെച്ചു
Next article2019 ഐപിഎല്‍ സാധ്യത പട്ടികയില്‍ യുഎഇയും ദക്ഷിണാഫ്രിക്കയും, സാധ്യത കൂടുതല്‍ യുഎഇയ്ക്ക്