കർഫ്യൂ പ്രഖ്യാപിച്ചു എങ്കിലും എ എഫ് സി ചാമ്പ്യൻസ് ലീഗ് തുടരും

20210421 075656
- Advertisement -

ഗോവയിൽ നടക്കുന്ന എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നിർത്തിവെക്കില്ല. ഗോവയിൽ ഗവൺമെന്റ് രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഒപ്പം എല്ലാ പൊതുപരിപാടികളും കായിക പരുപാടികളും നിർത്തിവെക്കാനും ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഇത് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെ ബാധിക്കില്ല. സർക്കാറിന്റെ പ്രത്യേക അനുമതി ഉള്ളത് കൊണ്ടും കാണികൾക്ക് പ്രവേശനം ഇല്ലാത്തത് കൊണ്ടു. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ തുടരുമെന്ന് ഗോവ മുഖ്യമന്ത്രിയുടെ സെക്രട്ടറി അശോഖ് കുമാർ പറഞ്ഞു.

ഏപ്രിൽ 29 വരെയാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾ ഉള്ളത്. എഫ് സി ഗോവ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഗോവയിൽ ഏപ്രിൽ 30 വരെയാണ് ഇപ്പോൾ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെയും 1500ൽ അധികം കേസുകൾ ആണ് ഗോവയിൽ റിപ്പോർട്ട് ചെയ്തത്.

Advertisement