ഐ എം വിജയന്റെ മകൻ ആരോമൽ വിജയൻ ഗോകുലത്തിനൊപ്പം

Newsroom

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന്റെ മകനായ ആരോമൽ വിജയം ഗോകുലം കേരള എഫ് സിക്ക് ഒപ്പം പ്രവർത്തിക്കും. വീഡിയോ അനലിസ്റ്റ് ആയാണ് ആരോമൽ ഗോകുലം കേരളക്ക് ഒപ്പം ചേർന്നിരിക്കുന്നത്. താരങ്ങളുടെ പ്രകടനങ്ങളും മറ്റും സൂക്ഷമമായി വിലയിരുത്തി അവരെയും പരിശീലക സംഘത്തെയും സഹായിക്കുക ആകും ആരോമലിന്റെ ജോലി.

ആരോമൽ ആദ്യമായാണ് വീഡിയോ അനലിസ്റ്റായി ഒരു പ്രൊഫഷണൽ ക്ലബിൽ പ്രവർത്തിക്കുന്നത്. ഗോകുലം കേരളയിലെത്തുന്നത് തന്റെ സ്വപ്ന യാത്രയുടെ ഭാഗമാണെന്ന് ആരോമൽ പറഞ്ഞു. ആരോമലിനെ ടീമിൽ എത്തിച്ചത് ടീമിന് ഏറെ ഗുണം ചെയ്യും എന്ന് ഗോകുലം കേരള സി ഇ ഒ ഡോ; ബി അശോക് കുമാർ പറഞ്ഞു. അടുത്ത മാസം നടക്കുന്ന ഐ എഫ് എ ഷീൽഡിനായുള്ള ഒരുക്കത്തിലാണ് ഗോകുലം കേരള ഇപ്പോൾ.