ഗൗലാമിന്റെ മുട്ടിന് വീണ്ടും പരിക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാപോളിയുടെ ഫുൾബാക്ക് ഗൗലാമിന് വീണ്ടും പരിക്ക്. മുട്ടിനേറ്റ വലിയ പരിക്കിൽ നിന്ന് തിരിച്ചുവരികയായിരുന്ന താരത്തിന് അതേ മുട്ടിന് തന്നെ വീണ്ടും പരിക്കേറ്റിരിക്കുകയാണ്. ഇന്നലെ പരിശീലനത്തിനിടെയാണ് ഗൗലാമിന്റെ നീ കാപ്പിന് പരിക്കേറ്റത്. കഴിഞ്ഞ സീസണിൽ മികച്ച രീതിയിൽ തുടങ്ങിയ താർത്തിന് പക്ഷെ പരിക്ക് വില്ലനാവുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഭൂരിഭാഗവും ഗൗലാമിന് ഈ പരിക്ക് കാരണം നഷ്ടപ്പെടുകയായിരുന്നു.

അൾജീരിയൻ താരമായ ഗൗലാമിന്റെ പരിക്കായിരുന്നു നാപോളിയുടെ കഴിഞ്ഞ സീസണിലെ സീരി എ കിരീട പ്രതീക്ഷ വരെ തകർത്തത്. കഴിഞ്ഞ നവംബറിൽ ആയിരുന്നു ഗൗലാമിന് ആദ്യം പരിക്കേറ്റത്. പരിക്ക് ഭേദമായി വരുന്നതിനിടെ ഫെബ്രുവരിയിൽ വീണ്ടും അതേ മുട്ടിന് പരിക്കേറ്റു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial