റഷ്യൻ ലോകകപ്പിലെ ദാരുണമായ പുറത്താകലിന് ശേഷം ഇന്റർനാഷണൽ ബ്രെക്കിൽ നടക്കുന്ന മത്സരങ്ങൾക്കായിട്ടുള്ള ജർമ്മൻ സ്‌ക്വാഡിനെ കോച്ച് ജോവാക്കിം ലോ പ്രഖ്യാപിച്ചു. മൂന്നു യുവതാരങ്ങൾക്ക് അരങ്ങേറ്റത്തിനുള്ള അവസരം ലോ നൽകിയിട്ടുണ്ട്. റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായ ജർമ്മൻ സ്‌ക്വാഡിൽ ഉൾപ്പെട്ട 17 താരങ്ങൾ സ്‌ക്വാഡിൽ വീണ്ടും ഇടംനേടി. സമി ഖേദിര, സെബാസ്റ്റ്യൻ റൂഡി, മാർവിൻ പ്ലേറ്റെൻഹാർട്ട് ,കെവിൻ ട്രാപ്പ് എന്നിവരാണ് ടീമിൽ ഇടം പിടിക്കാതെ പോയ ലോകകപ്പ് താരങ്ങൾ.
📋 Here's Joachim #Löw's squad for our Nations League opener vs. France 🇩🇪🇫🇷 and friendly vs. Peru 🇩🇪🇵🇪#DieMannschaft #GERFRA #GERPER pic.twitter.com/nzlDB4GMKK
— Germany (@DFB_Team_EN) August 29, 2018
പിഎസ്ജിയുടെ തിലോ കെഹ്‌റീർ, ഹോഫൻഹെയിമിന്റെ നിക്കോ ഷുൾസ്, ബയേർ ലെവർകൂസന്റെകൈ ഹാവേർട്സ് എന്നിവർക്കാണ് അരങ്ങേറ്റത്തിനുള്ള അവസരമൊരുക്കിയത്. റഷ്യൻ ലോകകപ്പിലെ അവസാന 23 ൽ ഉൾപ്പെടാതെപോയ മാഞ്ചസ്റ്റർ സിറ്റി താരം ലെറോയ് സാനെ, ജോനാഥൻ ടാ,നീൽസ് പീറ്റേഴ്സൺ എന്നിവർ സ്‌ക്വാഡിൽ ഇടം നേടി. ലോകകപ്പിന് ശേഷം സൂപ്പർ താരം മെസൂട്ട് ഓസിലും മരിയോ ഗോമസും വിരമിച്ചിരുന്നു. ബ്രസീലിയൻ ലോകകപ്പിലെ ജോവാക്കിം ലോയുടെ ഗോൾഡൻ ബോയ് മരിയോ ഗോട്സെ ഇത്തവണയും ടീമിൽ ഇടം നേടിയില്ല