വെർഡർ ബ്രെമനെ വീഴ്ത്തി എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്

ജർമ്മൻ കപ്പ് സെമി ഫൈനലിൽ കടന്ന് എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വെർഡർ ബ്രെമനെ ഫ്രാങ്ക്ഫർട്ട് പരാജയപ്പെടുത്തിയത്. ഫ്രാങ്ക്ഫർട്ടിന് വേണ്ടി സിൽവയും കമാഡയുമാണ് ഗോളടിച്ചത്. ഒമർ തോപ്രാകിനെ വീഴ്ത്തിയതിന് കളി അവസാനിക്കാനിരിക്കെ കോസ്റ്റിക് ചുവപ്പ് കാർഡ് വാങ്ങി കളം വിട്ടു.

വാറിന്റെ ഇടപെടൽ കാരണമാണ് സിൽവക്ക് ആദ്യ പകുതിക്ക് മുൻപേ പെനാൽറ്റി ലഭിച്ചത്. ഫിലിപ് കോസ്റ്റിക്കാണ് കമാഡയുടെ ഗോളിന് വഴിയൊരുക്കിയത്. ഇത് നാലാം തവണയാണ് ജർമ്മൻ കപ്പിൽ നിന്നും ഫ്രാങ്ക്ഫർട്ട് വെർഡർ ബ്രെമനെ പുറത്താക്കുന്നത്.