ലെവൻഡോസ്‌കിയുടെ ഗോളിൽ ജർമ്മൻ കപ്പിന്റെ രണ്ടാം റൗണ്ടിലെത്തി ബയേൺ മ്യൂണിക്ക്

- Advertisement -

ജർമ്മൻ കപ്പിൽ ബയേൺ മ്യൂണിക്കിന് ജയം. നാലാം ഡിവിഷൻ ക്ലബായ ഡ്രോചേഴ്സൺ/അസ്സലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. എൺപത്തി ഒന്നാം മിനുട്ടിൽ റോബർട്ട് ലെവൻഡോസ്‌കിയുടെ ഗോളിലാണ് ബുണ്ടസ് ലീഗ ചാമ്പ്യന്മാർ ജയം സ്വന്തമാക്കിയത്. നാലാം ഡിവിഷൻ ക്ലബിനോട് ബയേൺ പുറത്തെടുത്ത കളി മത്സരം കാണാനെത്തിയ ആരാധകരെ ചൊടിപ്പിച്ചിരുന്നു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് കരുതിയതിനിടയിലാണ് ലെവൻഡോസ്‌കിയുടെ ഗോൾ പിറന്നത്.

സൂപ്പർ കപ്പിൽ ഫ്രാങ്ക്ഫർട്ടിനെ ഏക പക്ഷീയമായ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ബയേണിനെയല്ല ഇന്ന് കളിക്കളത്തിൽ കണ്ടത്. പതിയെ തുടങ്ങിയ ബയേൺ മ്യൂണിക്കിന് പിന്നീട് തന്ത്രങ്ങൾ ഒന്നും നടപ്പിലാക്കാനായിരുന്നില്ല. മുള്ളറും റോബനും തിയാഗോയും വാഗ്നരും ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന കാഴ്ചയാണ് കളിക്കളത്തിൽ കണ്ടത്. ഗോരേറ്സ്കയുടെ അസിസ്റ്റിലാണ് എക്സ്ട്രാ ടൈമിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച മത്സരം ലെവൻഡോസ്‌കി ഗോളടിച്ച് ബയേണിന്റെ വരുതിയിലാക്കുന്നത്. ബുണ്ടസ് ലീഗയിലെ ആദ്യ മത്സരത്തിൽ ഹോഫൻഹെയിമാണ് ബയേണിന്റെ എതിരാളികൾ

Advertisement