കോപ്പ ലിബെർടാഡോരസിന് ആതിഥേയത്വം വഹിക്കാമെന്നറിയിച്ച് ജെനോവ

- Advertisement -

കോപ്പ ലിബെർടാഡോരസിന് ആതിഥേയത്വം വഹിക്കാമെന്നറിയിച്ച് ഇറ്റാലിയൻ നഗരമായ ജെനോവ. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ അറിയാനുള്ള കോപ ലിബെർടാഡോരസ് ഫൈനലിന്റെ രണ്ടാം പാദ മത്സരം അനിശ്ചിതത്തിൽ ആയിരുന്നു. റിവർ പ്ലേറ്റിന്റെ തട്ടകത്തിൽ നടക്കേണ്ടിയിരുന്ന മത്സരത്തിന് മുന്നേ ഉണ്ടായ ആക്രമണമാണ് രണ്ടാം പാദ മത്സരം നടക്കാതിരിക്കാൻ കാരണം.

ആരാധകരുടെ ആക്രമണം കാരണം മത്സരം മാറ്റിവെക്കേണ്ടതായി വന്നു. ജെനോവയുമായി ചരിത്രപരമായ ബന്ധം ഇരു ടീമുകൾക്കും ഉണ്ട്. ഇറ്റലിയിലെ ജെനോവയിൽ നിന്നുമുള്ള കുടിയേറ്റക്കാരാണ് ഇരു ക്ലബ്ബുകളും സ്ഥാപിച്ചത്. ബൊക്ക ജനോവീസ് എന്ന പേരിലും അറിയപ്പെടാറുണ്ട്. സാന്റാ റോസാ, റോസാലെസ് എന്നി ക്ലബ്ബുകൾ കൂട്ടിച്ചേർത്താണ് റിവർ പ്ലേറ്റ് ക്ലബ് രൂപീകൃതമായത്. ജെനോവയിൽ നിന്നുമുള്ള കുടിയേറ്റക്കാരാണ് സാന്റാ റോസയും രൂപീകരിച്ചത്.

Advertisement