KFA ചാമ്പ്യൻഷിപ്പ് : പരിപാടികൾക്ക് അന്തിമ രൂപം നൽകി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

KFA ചാമ്പ്യൻഷിപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 13 ന് ദഫ്നയിലെ ഖത്തർ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടക്കും. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് സംഘാടക സമിതി പുറത്തിറക്കുന്ന സോവനീറിലേക്കുള്ള ഫോട്ടോ കളക്ഷൻ പഞ്ചായത്ത് / മുനിസിപ്പൽ തലങ്ങളിൽ കൂടുതൽ സജീവമാക്കാനും വരുന്ന ദിവസങ്ങളിലായി ഓഫീസ് ഉദ്‌ഘാടനവും, ടീം മാനേജേർസ് മീറ്റ്, സ്പോൺസേർസ് മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ടൂർണമെന്റ് ദിവസം നടക്കുന്ന മാർച്ച് പാസ്സിൽ കൊടുവള്ളി മണ്ഡലത്തിൽ നിന്നും 500 ഓളം ആളുകളെ പങ്കെടുപ്പിക്കാനും സ്റ്റാച്യു, കുട്ടികളുടെ ദഫ് മുട്ട്, കോൽക്കളി, അറബനമുട്ട്, കളരിപ്പയറ്റ്, ടീം മഞ്ഞപ്പട ഖത്തർ ചാപ്റ്റർ ബാൻഡ് മേളം, കേരളത്തിലെ തനത് വേഷ വിദാനങ്ങളോട് കൂടിയ പരിപാടികൾ, ഖത്തർ വേഷ വിദാനത്തോട് കൂടിയ പരിപാടികൾ തുടങ്ങിയവ  സംഘടിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

സബ് കമ്മിറ്റി യോഗത്തിൽ പിസി ശരീഫ് സാഹിബ് അധ്യക്ഷനായി. കെപിഎം ബഷീർ ഖാൻ ഉദ്‌ഘാടനം ചെയ്തു.സൈനുൽ ആബിദീൻ വാവാട്, പിസി മജീദ്, പിവി ബഷീർ, നൗഫൽ മുട്ടാഞ്ചേരി, അസീസ് പ്രാവിൽ, ജംഷിദ് വൈകര, നാഫിഹ്, സകീർ, ഷാനിഫ്, മോയിൻ, ഷാജഹാൻ, ശിഹാബ്, ജാബിർ പന്നൂർ, അഷ്‌റഫ് ഇ സി, അസ്ഹറലി പി എസ്, ഷമീംവാവാട്, ജുഫൈൽ, സി കെ അഷ്‌റഫ്, കെ കെ ശംസുദ്ധീൻ, മൻസൂർ കിഴക്കോത്ത് , ഹാരിസ് കട്ടിപ്പാറ തുടങ്ങിയവർ സംസാരിച്ചു. കെ കെ അബ്ദുൽ കരീം സ്വാഗതവും, സി കെ ആരിഫ് നന്ദിയും പറഞ്ഞു.

ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ നവംബർ 24ന് മുൻപായി കമ്മിറ്റിയെ ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പറുകൾ: Nafih K.P – 05503 6359, Jabir – 05014 7904, Noufal -03083 8300