പുക്കി ഹീറോ ആയി, ഫിൻലാന്റ് ആദ്യമായി യൂറോ കപ്പിന്

- Advertisement -

ഫിൻലാന്റ് ദേശീയ ടീമിന്റെ ചരിത്രത്തിൽ ആദ്യമായി അവർ ഒരു പ്രധാന ഫുട്ബോൾ ടൂർണമെന്റിന് യോഗ്യത നേടി. ഇന്നലെ ലൈഷ്റ്റെൻസ്റ്റൈനെ പരാജയപ്പെടുത്തിയതോടെ ആയിരുന്നു ഫിൻലാന്റ് വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഫിൻലാന്റ് വിജയിച്ചത്. ടീമു പുക്കിയുടെ ഇരട്ട ഗോളുകളാണ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.

നോർവിച് സിറ്റിയുടെ താരമായ പുക്കി 64, 75 മിനുട്ടുകളിൽ ആയിരുന്നു ഗോൾ നേടിയത്. 21ആം മിനുട്ടിൽ ടൗമിനെൻ ആണ് നോർവിചിന്റെ മറ്റൊരു സ്കോറർ. ഈ ജയത്തോടെ ഗ്രൂപ്പ് ജെയിൽ ഫിൻലാന്റിന് 18 പോയന്റായി. ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ഫിൻലാന്റ് നിൽക്കുന്നത്. മൂന്നാം സ്ഥാനത്ത് 11 പോയിന്റുമായി നിൽക്കുന്ന ഗ്രീസിന് ഇനി ഫിൻലാന്റിനൊപ്പം എത്താൻ ആകില്ല എന്ന് ഉറപ്പായി.

Advertisement