അർജന്റീനയുടെ ഗർനാച്ചോ ഗോൾഡൻ ബോയ് പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടു

Newsroom

ഗോൾഡൻ ബോയ് അവാർഡിന് അർജന്റീനയുടെ യുവതാരം അലഹാന്ദ്രോ ഗർനാച്ചോ നോമിനേറ്റ് ചെയ്യപ്പെട്ടു. ആദ്യ 10ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരേയൊരു അർജൻ്റീനക്കാരനാണ് ഗർനാച്ചോ. ടൂട്ടോസ്‌പോർട്ട് നൽകുന്ന ഈ അവാർഡ് 21 വയസ്സിന് താഴെയുള്ള യൂറോപ്പിലെ ഒന്നാം ഡിവിഷനിൽ കളിക്കുന്ന മികച്ച താരങ്ങളെ കണ്ടെത്താനുള്ള അവാർഡാണ്.

ഗർനാച്ചോ 24 06 07 08 53 26 701

ലാമിനെ യമാൽ, ജോവോ നെവ്‌സ്, വാറൻ സയർ-എമറി, ലെനി യോറോ, സാവിയോ, കോബി മൈനൂ, പൗ കുബാർസി, അലക്‌സാണ്ടർ പാവ്‌ലോവിച്ച്, റിക്കോ ലൂയിസ് എന്നിവർക്കൊപ്പമാണ് അർജൻ്റീനക്കാരൻ ഗർനാച്ചോ നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇപ്പോൾ പുരസ്കാരത്തിനായുള്ള് മൂന്നാം റാങ്കിലാണ് ഗർനാചോ ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി നടത്തിയ മികച്ച പ്രകടനങ്ങളാണ് ഗർനാച്ചോക്ക് തുണയായത്.

രണ്ട് അർജൻ്റീന താരങ്ങൾ മാത്രമാണ് മുമ്പ് ഈ അവാർഡ് നേടിയത്. 2005ൽ ലയണൽ മെസ്സിയും 2007ലും സെർജിയോ അഗ്യൂറോയും.