പരിക്ക്, അയർലണ്ടിനെതിരെ ഗാരെത് ബെയ്ൽ കളിക്കില്ല

Staff Reporter

യുവേഫ നേഷൻസ് ലീഗിൽ അയർലണ്ടിനെതിരെയുള്ള മത്സരത്തിൽ വെയിൽസ്‌ ടീമിൽ ഗാരെത് ബെയ്ൽ കളിക്കില്ല. ഇതേ തുടർന്ന് റയൽ മാഡ്രിഡ് താരം തന്റെ ക്ലബ്ബിലേക്ക് തിരിച്ചുപോയി. കഴിഞ്ഞ ദിവസം നടന്ന സ്പെയിനിനെതിരായ മത്സരത്തിലും ബെയ്ൽ കളിച്ചിരുന്നില്ല. മത്സരത്തിൽ 4-1ന് വെയിൽസ്‌ തോൽക്കുകയും ചെയ്തിരുന്നു.

ലാ ലീഗയിൽ അലവേസിനെതിരെ കളിക്കുമ്പോഴാണ് ബെയ്ലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെങ്കിലും താരത്തെ കളിപ്പിക്കേണ്ടതില്ലെന്ന് വെയിൽസ്‌ പരിശീലകൻ ഗിഗ്‌സ് തീരുമാനിക്കുകയായിരുന്നു. നാളെയാണ് വെയിൽസ്‌ – അയർലണ്ട് യുവേഫ നേഷൻസ് ലീഗ് പോരാട്ടം.

നേരത്തെ പരിക്കേറ്റ് എതൻ അമ്പാടുവും ക്രിസ് മേഫാമും വെയിൽസ്‌ ടീമിൽ നിന്ന് പുറത്ത് പോയിരുന്നു.