കരബാവോ കപ്പ് സെമിഫൈനലിൽ ന്യൂകാസിലിനെതിരായ മത്സരത്തിനിടയിൽ ആഴ്സണൽ വിംഗർ ഗബ്രിയേൽ മാർട്ടിനെല്ലിക്ക് പരിക്കേറ്റു. ഹാം സ്ട്രിംഗ് ഇഞ്ച്വറി ആണ്. താരം 2-3 ആഴ്ച പുറത്തിരിക്കും എന്നാണ് ആദ്യ റിപ്പോർട്ടുകൾ. ആഴ്സണൽ 2-0 ന് (അഗ്രഗേറ്റ് 4-0) പരാജയപ്പെട്ട് ഇന്നലെ കരബാവോ കപ്പിൽ നിന്ന് പുറത്തായിരുന്നു.

മാർട്ടിനെല്ലിയുടെ ഹാംസ്ട്രിംഗിൽ “വേദന അനുഭവപ്പെട്ടു” എന്നും പരിക്കിന്റെ വ്യാപ്തി നിർണ്ണയിക്കാൻ ഒരു എംആർഐ സ്കാൻ നടത്തുമെന്നും മാനേജർ മൈക്കൽ അർട്ടെറ്റ സ്ഥിരീകരിച്ചു.
ബുക്കായോ സാക്ക, ഗബ്രിയേൽ ജീസസ് തുടങ്ങിയ പ്രധാന കളിക്കാരും പരിക്കേറ്റ് പുറത്തായതിനാൽ ആഴ്സണൽ ഒരു പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത്.